JHL

JHL

റേഷൻ കടകളിൽ സൗജന്യ റേഷൻ നാളെ മുതൽ; റേഷൻ കാർഡ് നമ്പർ അവസാനിക്കുന്ന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് വിതരണം സംവിധാനം ചെയ്തിട്ടുള്ളത്

തിരുവനന്തപുരം(True News 31 March2020): കോവിസ് - 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സൗജന്യ റേഷൻ സംസ്ഥാനത്തെ റേഷൻ കടകൾ വഴി ബുധനാഴ്ച മുതൽ വിതരണം ചെയ്യും.
       റേഷൻ കാർഡ് നമ്പർ അവസാനിക്കുന്ന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് വിതരണം സംവിധാനം ചെയ്തിട്ടുള്ളത്.
     പൂജ്യം, ഒന്ന് നമ്പരുകളിൽ അവസാനിക്കുന്ന നമ്പരുള്ള കാർഡുടമകൾക്കാണ് ഏപ്രിൽ 1ന് റേഷൻ ലഭിക്കുക.   2, 3 നമ്പരുകളിൽ അവസാനിക്കുന്ന കാർഡ് നമ്പരുള്ളവർക്ക് ഏപ്രിൽ രണ്ടിനും, 4,5 നമ്പരുകളിൽ അവസാനിക്കുന്നവർക്ക് മുന്നാം തീയ്യതിയും, 6, 7 നമ്പരുകളിൽ അവസാനിക്കുന്ന നമ്പരുള്ള കാർഡുടമകൾക്ക് നാലിനും 8, 9 സംഖ്യകളിൽ അവസാനിക്കുന്ന കാർഡുകളിൽ അഞ്ചാം തീയതിയും റേഷൻ ലഭിക്കും.
ഈ തീയ്യതികളിൽ വാങ്ങാനാകാത്ത ഉപഭോക്താക്കൾക്ക് പിന്നീട് വരുന്ന ദിവസങ്ങളിൽ നിബന്ധനകളില്ലാതെ റേഷൻ വാങ്ങാം.
 മഞ്ഞ, പിങ്ക് നിറത്തിലുള്ള കാർഡുടമകൾ രാവിലെ 10 മുതൽ ഒരു മണി വരെയുള്ള സമയത്തും നീല, വെള്ള നിറത്തിലുള്ള കാർഡുടമകൾ രണ്ടു മണി മുതൽ അഞ്ചു മണി വരെയുള്ള സമയത്തും റേഷൻ വാങ്ങണം.
മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്ത സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

No comments