JHL

JHL

ബഹ്‌റിനിൽ കാസറഗോഡ് സ്വദേശിനിക്ക് കൊറോണ സ്ഥിരീകരിച്ചതായി വിവരം. മറ്റൊരു മലയാളിക്കും കൊറോണ സ്ഥിരീകരിച്ചു


മ​നാ​മ (True News, March 12,2020): ബഹ്‌റിനിൽ കാസറഗോഡ് സ്വദേശിനിക്ക് കൊറോണ സ്ഥിരീകരിച്ചതായി വിവരം.  . ബ​ഹ്റി​നി​ൽ ആകെ  ര​ണ്ട് മ​ല​യാ​ളി​ക​ൾ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രാ​ണ് ഇ​രു​വ​രും. ഇ​വ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു ഇ​ന്ത്യ​ക്കാ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മൂ​വ​രേ​യും ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​ൽ ഒ​രാ​ൾ‌ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​നി​യാ​ണെ​ന്നാ​ണ് വി​വ​രം. ഇ​വ​രു​ടെ ഭ​ർ​ത്താ​വി​ന്‍റെ​യും മ​ക​ളു​ടെ​യും സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ര​ണ്ടാ​മ​ത്തെ മ​ല​യാ​ളി​യു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

അ​തേ​സ​മ​യം, യു​എ​ഇ​യി​ൽ 11 പേ​ർ​ക്ക് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 85 ആ​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പു​തു​താ​യി 24 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ സൗ​ദി​യി​ൽ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം 45 ആ​യി


No comments