JHL

JHL

ജില്ലയിൽ കോവിഡ് കേസുകൾ കൂടുന്നു.സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 12 പേരിൽ ഉപ്പള മൊഗ്രാൽ സ്വദേശികൾ അടക്കം ആറ് പേർ കാസർകോട് ജില്ലക്കാർ



കാസറഗോഡ് / തിരുവനന്തപുരം: (True News, March21,2020): ജില്ലയിൽ കോവിഡ് കേസുകൾ കൂടുന്നു. സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചവരിൽ ഉപ്പള സ്വദേശികൾ അടക്കം ആറ് പേർ കാസർകോട് ജില്ലക്കാർ.  മൂന്നു പേർ കണ്ണൂർ ജില്ലയിലും ആറ് പേർ കാസർകോട് ജില്ലയിലും മൂന്നു പേർ എറണാകുളം ജില്ലയിലുമായി പന്ത്രണ്ടു പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവർ 52 പേർ. 49 പേരാണ് ചികിത്സയിലുള്ളത്. കാസർകോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ കാസർകോട് ജനറൽ ആശുപത്രിയിലും ഒരാൾ എറണാകുളം മെഡിക്കൽ കോളജിലുമാണ് ചികിൽസയിലുള്ളത്.

ജില്ലയിൽ പുതിയതായി സ്ഥിരീകരിച്ച ആറ് പോസിറ്റീവ് കേസുകളിൽ ആറുപേരും  പുരുഷന്മാരാണ്. ഇവരെല്ലാവരും ദുബായിൽനിന്ന് വന്നവരും കാസർകോട് സ്വദേശികളും ആണ്. ഉപ്പള, കുഡ്‌ലു, പൂച്ചക്കാട്, മൊഗ്രാൽ, കളനാട്, തളങ്കര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കോവിഡ് സ്ഥിരീകരിച്ചവർ കൊറോണ പോസിറ്റീവ് കേസ് സ്ഥിരീകരിച്ച 6 പേരിൽ രണ്ടു പേർ ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ആണ്. മറ്റ് നാലുപേരെ ജില്ലാശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഔദ്യോഗിക ഫെയ്‌സ് ബുക്കിലൂടെയാണ് രോഗികളുടെ വിവരങ്ങൾ പുറത്തുവിട്ടത്.

No comments