JHL

JHL

മംഗൽപാടി ഹെഡ് കോർട്ടേഴ്സ് ആശുപത്രിയുടെ ശോചനീയാവസ്ഥ; മംഗൽപാടി ജനകീയവേദി പ്രക്ഷോഭത്തിലേക്ക്

ഉപ്പള (True News 14 March 2020): മംഗൽപാടി ഹെഡ് കോർട്ടേഴ്സ് ആശുപത്രിയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച്, മംഗൽപാടി ജനകീയ  വേദിയുടെ നേതൃത്വത്തിൽ  ഏകദിന സത്യഗ്രഹം സംഘടിപ്പിക്കും
 കേരളത്തിന്റെ വടക്കേ അറ്റമായ കാസറഗോഡ് ജില്ലയിൽ മഞ്ചേശ്വരം താലൂക്കിൽ പുതുതായി അനുവദിക്കപ്പെട്ട മംഗൽപാടി ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയുടെ അവഗണനയിൽ പ്രതിഷേധിച്ച്,  18- 3- 2020 ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ  ആശുപത്രിയുടെ മുമ്പിൽ ഏകദിന സത്യാഗ്രഹം  നടത്തും, 

നൂറുകണക്കിന് രോഗികൾ ആശ്രഹിക്കുന്ന ഏക ഹോസ്പിറ്റലാണ് മംഗൽപാടി താലൂക്ക് ആശുപത്രി, മാറിമാറിവരുന്ന സർക്കാരുകൾ ഈ പ്രദേശവാസികളോട്  കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക. കേരളത്തിലങ്ങോളമിങ്ങോളം ആതുര സേവന രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കി എന്ന് സർക്കാർ അവകാശപ്പെടുമ്പോഴും മംഗൽപാടി താലൂക്ക് ആശുപത്രി കേരളത്തിൽ ആണോ എന്ന സംശയം ജനിപ്പിക്കുന്ന ലജ്ജാകരമായ സ്ഥിതിവിശേഷമാണ് പ്രസ്തുത ഹോസ്പിറ്റലിന്റെ നിലവിലെ സ്ഥിതി. അടുത്തുള്ള സഹകരണ ആശുപത്രി യേയോ,  മംഗലാപുരം പ്രൈവറ്റ് ആശുപത്രി ലോബിയെ സഹായിക്കാൻ വേണ്ടിയാണോ അധികൃതർ ഈ കൊടും ക്രൂരത ജനങ്ങളോട് കാണിക്കുന്നത് എന്ന കാര്യത്തിൽ പ്രദേശവാസികളിൽ ആശങ്കയുണ്ട്.

 സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രശ്നപരിഹാരം ഉണ്ടാകാത്തപക്ഷം  അനിശ്ചിതകാല സമരവുമായി മുന്നോട്ടു പോകുമെന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു
    കിടത്തി ചികിത്സ പുനരാരംഭിക്കുക,
താലൂക്ക് ഹോസ്പിറ്റലിൽ ആവശ്യമായ ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും നിയമിക്കുക, 
 താലൂക്ക് ആശുപത്രിക്ക് ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുക,
 ട്രോമാകെയർ  പ്രസവവാർഡ്, കുട്ടികളുടെ വാർഡ് എന്നിവ ഉടനെ അനുവദിക്കുക.
ഡയാലിസിസ് സെന്റർ എത്രയും പെട്ടെന്ന് തുടങ്ങുക  എന്നീ  ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകി.


                       

No comments