JHL

JHL

കൊറോണ : ബോധവൽക്കരണ ലഘുലേഖയുമായി മൊഗ്രാൽ ദേശീയവേദി പ്രവർത്തകർ വീടുകളിലേക്ക്.

മൊഗ്രാൽ(True News 15 March 2020): കൊറോണ വൈറസ് പ്രതിരോധ മാർഗ്ഗങ്ങളെ  കുറിച്ച് നാട്ടുകാർക്കിടയിൽ അവബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായി  ബോധവൽക്കരണ ലഘുലേഖയുമായി മൊഗ്രാൽ ദേശീയവേദി  പ്രവർത്തകർ വീടുകളിലേക്ക്. ഭയമല്ല, പ്രതിരോധമാണ് വേണ്ടതെന്ന
 സന്ദേശമാണ് ലഘുലേഖയിലുള്ളത്. രോഗ പ്രതിരോധത്തിനും  ജാഗ്രതയ്കുമുള്ള  13 നിർദ്ദേശങ്ങളാണ് പ്രധാനമായും ലഘുലേഖയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ലഘുലേഖ കുമ്പള സി എച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ ദിവാകരറൈ ദേശീയ വേദി സെക്രട്ടറി എം എ മൂസയ്ക് നൽകി പ്രകാശനം ചെയ്തു. പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു.കുമ്പള പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ സി.സി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ദേശീയവേദി ഗൾഫ് പ്രതിനിധികളായ കെ ബി അബ്ബാസ്, എ കെ അലി, എം എ ഇക്ബാൽ, ബി എം സുബൈർ, എം എം റഹ്മാൻ, ടി കെ ജാഫർ, ഇബ്രാഹിം ഖലീൽ, ടി എം ഷുഹൈബ്,എ എം  സിദ്ദീഖ്‌റഹ്മാൻ, ടി കെ അൻവർ, ഖാദർ മൊഗ്രാൽ, കെ പി മുഹമ്മദ് സ്മാർട്ട്‌, ശിഹാബ് മാഷ്, മു ഹമ്മദ്‌കുഞ്ഞി നാങ്കി, സി എം ഹംസ, കെ.കെ.അഷ്‌റഫ് ,എം പി അബ്ദുൽ ഖാദർ, അഷ്‌റഫ്‌ പെർവാഡ്, എച് എം കരീം, മുഹമ്മദ് മൊഗ്രാൽ, എം എ ഹംസ, ടി എ കുഞ്ഞഹമ്മദ്, എം എസ്.മുഹമ്മദ് കുഞ്ഞി  എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം എ മൂസ സ്വാഗതവും, ട്രഷറർ  എം വിജയകുമാർ നന്ദിയും പറഞ്ഞു.

No comments