JHL

JHL

സംസ്ഥാനത്ത് 151 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു; ജില്ലയിൽ പുതിയ പത്തു കോവിഡ് രോഗികൾ';കാസറഗോഡ് 16 പേർക്ക് ഇന്ന് രോഗ മുക്തി


തിരുവനന്തപുരം/ കാസറഗോഡ് :(True News.July1,2020):  കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത്  151 പേര്‍ക്ക്   131 പേര്‍ രോഗമുക്തി നേടിയതായും  മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് നൂറിലേറെപ്പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിക്കുന്നത്. 
കാസറഗോഡ് ജില്ലയിലെ ഇന്ന് പത്തുപേർക്ക് രോഗം സ്ഥിരീകരിച്ചു 
ജില്ലാ തിരിച്ചുള്ള കണക്ക് 
മലപ്പുറം 34, കണ്ണൂര്‍ 27, പാലക്കാട് 17, തൃശൂര്‍ 18, എറണാകുളം 12, കാസര്‍ഗോഡ് 10, ആലപ്പുഴ 8, പത്തനംതിട്ട 6, കോഴിക്കോട് 6, തിരുവനന്തപുരം 4, കൊല്ലം 3, വയനാട് 3 കോട്ടയം 4 ഇടുക്കി 1  
തിരുവനന്തപുരം 3, കൊല്ലം 21, പത്തനംതിട്ട 5, ആലപ്പുഴ 9, കോട്ടയം 6, ഇടുക്കി 2, എറണാകുളം 1, തൃശൂര്‍ 16, പാലക്കാട് 11, മലപ്പുറം 12, കോഴിക്കോട് 15, വയനാട് 2 കണ്ണൂര്‍ 13,   എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ മറ്റു ജില്ലകളിലെ കണക്കുകൾ  


ജില്ലയില് 10 പേര്ക്ക് കോവിഡ്;
ജില്ലയില് പത്ത് പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആറ് പേര് വിദേശത്തു നിന്നു വന്നവരും മൂന്ന് പേര് ഇതര സംസ്ഥാനങ്ങളില് നിന്നും വന്നവരും ഒരാള്ക്ക് സമ്പര്ക്കത്തിലൂടെയുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.
_വിദേശത്ത് നിന്ന് വന്നവര്_
ജൂണ് 24 ന് ഖത്തറില് നിന്നെത്തിയ 33 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ് 19 ന് ഒമാനില് നിന്നെത്തിയ 27 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി, ജൂണ് 14 ന് കുവൈത്തില് നിന്നെത്തിയ 51 വയസുള്ള പളളിക്കര പഞ്ചായത്ത് സ്വദേശിനി, ജൂണ് 24 ന് കുവൈത്തില് നിന്നെത്തിയ 27 വയസുള്ള നീലേശ്വരം നഗരസഭാ സ്വദേശി, ജൂണ് 12 ന് കുവൈത്തില് നിന്നെത്തിയ 35 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി, ജൂണ് 17 ന് ഷാര്ജയില് നിന്നെത്തിയ 58 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി എന്നിവര്ക്കും
_ഇതരസംസ്ഥാനങ്ങളില് നിന്ന് വന്നവര്
_
ജൂണ് 26 ന് മംഗലാപുരത്ത് നിന്നെത്തിയ 39 വയസുള്ള വോര്ക്കാടി പഞ്ചായത്ത് സ്വദേശി, ജൂണ് 14 ന് യു പിയില് നിന്ന് ട്രെയിനില് വന്ന 30 വയസ്സുളള മംഗല്പാടി പഞ്ചായത്ത് സ്വദേശി, ജൂണ് 24 ന് മഹാരാഷ്ട്രയില് നിന്ന് കാറില് വന്ന 45 വയസുള്ള എന്മകജെ പഞ്ചായത്ത് സ്വദേശി എന്നിവര്ക്കും
_സമ്പര്ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചയാള്
_
67 വയസുള്ള ചെമ്മനാട് സ്വദേശിക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
*ജില്ലയില് 16 പേര്ക്ക് കോവിഡ് നെഗറ്റീവായി*
പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രം, കാസര്കോട് മെഡിക്കല് കോളേജ് എന്നിവിടങ്ങളില് ചികിത്സയിലായിരുന്ന 16 പേര്ക്ക് കോവിഡ് നെഗറ്റീവായി.
_കാസര്കോട് മെഡിക്കല് കോളേജില് നിന്ന് രോഗമുക്തി നേടിയവര്_
മഹാരാഷ്ട്രയില് നിന്നെത്തി മെയ് 27 ന് രോഗം സ്ഥിരീകരിച്ച 56 കാസര്കോട് നഗരസഭ സ്വദേശി, ജൂണ് 11 ന് രോഗം സ്ഥിരീകരിച്ച 64 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, ജൂണ് 11 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള പൈവളിഗെ പഞ്ചായത്ത് സ്വദേശി, ജൂണ് 11 ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശി, ജൂണ് 13 ന് രോഗം സ്ഥിരീകരിച്ച 31 വയസുള്ള കാറഡുക്ക പഞ്ചായത്ത് സ്വദേശി, ജൂണ് 13 ന് രോഗം സ്ഥിരീകരിച്ച 47 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ് 14 ന് രോഗം സ്ഥിരീകരിച്ച 37 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശി എന്നിവര്ക്കും യു.എ.ഈ യില് നിന്നെത്തി ജൂണ് 14 ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള ബേഡഡുക്ക പഞ്ചായത്ത് സ്വദേശി എന്നിവര്ക്കും
_പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില് നിന്ന് രോഗമുക്തി നേടിയവര്_
മഹാരാഷ്ട്രയില് നിന്നെത്തി ജൂണ് നാലിന് രോഗം സ്ഥിരീകരിച്ച 42 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി, ജൂണ് അഞ്ച് ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി, ജൂണ് ഏഴി ന് രോഗം സ്ഥിരീകരിച്ച 63 വയസുള്ള പുല്ലൂര് പെരിയ പഞ്ചായത്ത് സ്വദേശി, 33 വയസുള്ള ചെറുവത്തൂര് പഞ്ചായത്ത് സ്വദേശി, ജൂണ് 11 ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള വലിയപമ്പ പഞ്ചായത്ത് സ്വദേശി, ജൂണ് ആറി ന് രോഗം സ്ഥിരീകരിച്ച 47 വയസുള്ള പുത്തിഗെ പഞ്ചായത്ത് സ്വദേശി എന്നിവര്ക്കും കുവൈത്തില് നിന്നെത്തി ജൂണ് ഏഴിന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശി, കുവൈത്തില് നിന്നെത്തി ജൂണ് 18 ന് രോഗം സ്ഥിരീകരിച്ച 36 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി എന്നിവര്ക്കും കോവിഡ് നെഗറ്റീവായി

No comments