JHL

JHL

പഞ്ചായത്ത് സെക്രട്ടറിയെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മർദിച്ച സംഭവം ;പ്രതിഷേധം കനക്കുന്നു; എസ് ഡി പി ഐ മംഗൽപാടി പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് മാർച്ച് നടത്തി.



ഉപ്പള(True News, July 1,2020) : പഞ്ചായത്ത് സെക്രട്ടറിയെ  സ്റ്റാന്റിംഗ് കമ്മീറ്റി ചെയർമാൻ മർദിച്ച സംഭവത്തിൽ പ്രധിഷേധം ശക്തമാകുന്നു, മുസ്ലിം ലീഗ് ,ഭരിക്കുന്ന മംഗല്‍പാടി പഞ്ചായത്തിന്‍റെ അഴിമതിക്ക് കൂട്ട് നില്‍കാത്തതിന്  പഞ്ചായത്ത് സെക്രട്ടറി ഹനീഫയെ  അക്രമിച്ച്  പരിക്കേള്‍പ്പിച്ച മുസ്ലിം യൂത്ത് ലീഗ് നേതാവും മംഗല്‍പാടി പഞ്ചായത്ത് സ്റ്റാന്‍റിങ്‌ കമ്മറ്റി ചെയര്‍മാനും കൂടിയായ ബി എം മുസ്തഫയുടെ രാജി ആവശ്യപ്പെട്ട് കൊണ്ട് എസ് ഡി പി ഐ മംഗല്‍പാടി പഞ്ചായത്ത്  കമ്മറ്റി  ബുധനാഴ്ച മംഗല്‍പാടി പഞ്ചായത്തിലേക്ക്  പ്രതിഷേധ മാര്‍ച്ച് നടത്തി.
എസ് ഡി പി ഐ മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്‍റ് അസീസ് ഷിറിയ ,സെക്രട്ടറി ഉമര്‍ ഫാറൂഖ്,ട്രഷറര്‍ ഹുസയ്ന്‍ അട്ക്ക,താജു പെെവളിഗ,മജീദ് പച്ചംബള എന്നിവര്‍ നേത്യത്വം നല്‍കി
അതിനിടെ സെക്രട്ടറിയെ മർദ്ദിച്ച സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി എം മുസ്തഫക്കെതിരെ പൊലീസ് കേസെടുത്തു 

No comments