JHL

JHL

അംഗഡിമുഗർ ഹയർ സെക്കൻഡറിയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി പവിത്രയും സൗജന്യയും ; പവിത്ര സമ്പൂർണ എ പ്ലസ് നേടിയത് വെല്ലുവിളികൾ തരണം ചെയ്ത്


അംഗഡിമുഗർ (True News, July1,2020) : അംഗഡിമുഗർ ഹയർ സെക്കൻഡറിയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിക്കൊണ്ട് സ്കൂളിന്റെ അഭിമാനമായിരിക്കുകയാണ് പവിത്രയും സൗജന്യയും. 
വെല്ലുവിളികൾ തരണം ചെയ്താണ്  പവിത്ര സമ്പൂർണ എ പ്ലസ  നേടിയത്  .  
ജി .എച്.എസ്.എസ് അംഗഡിമുഗറിലെ ഈ കൊച്ചു മിടുക്കിയുടെ വിജയം  അതിജീവനത്തിന്റെ വിജയം കൂടിയാണ്. എട്ടാം  ക്ലാസിൽ പഠിക്കവെ അമ്മ മല്ലിക ക്യാൻസർ ബാധിച്ച് കിടപ്പിലായി. കൂലിപ്പണിക്കാരനായ അച്ഛൻ മഹാലിങ്ക നായിക് അമ്മയെയും കൊണ്ട് ആശുപത്രികൾ തോറും കയറി ഇറങ്ങുമ്പോൾ ഇരട്ട ഉത്തരവാദിത്തമായിരുന്നു കൊച്ചു പവിത്രയ്ക്ക്. വീട്ടുകാര്യവും പഠനവും. പിന്നീട് രോഗം മൂർച്ഛിച്ചപ്പോൾ അമ്മയുടെ ശുശ്രുഷയും കൂടി പവിത്രയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു. ഈയിടെ അമ്മ എന്നെന്നേക്കുമായി ഇവരെ വിട്ടു പോയെങ്കിലും അമ്മയുടെയും കൂടി വലിയ ആഗ്രഹമായിരുന്ന പവിത്രയുടെ പഠനം പതിവുപോലെ നടന്നു. പത്താം ക്ലാസിലെ പവിത്രയുടെ വിജയം പത്തരമാറ്റിന്റെ തിളക്കമുള്ളതാണെന്ന് അധ്യാപകർ പറഞ്ഞു. അവളുടെ ആത്മധൈര്യത്തിന് പൂര്‍ണ്ണ പിന്തുണയും പ്രോത്സാഹനവുമേകിയത്  അദ്ധ്യാപകരായിരുന്നു.
അംഗഡി മുഗര്‍ ഗവ.ഹയര്‍ സെക്കന്‍ററി സ്കൂളില്‍ ഈ വര്‍ഷം പരീക്ഷ എഴുതിയ 88 വിദ്യാര്‍ത്ഥികളില്‍ 87 പേരും വിജയിച്ചു. കന്നട വിഭാഗത്തിൽ പവിത്രയെ കൂടാതെ സൗജന്യ എന്ന വിദ്യാര്‍ത്ഥിനിക്കും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിട്ടുണ്ട്. വിഭിഷ് എന്ന കുട്ടിക്ക് 9 വിഷയങ്ങളില്‍ എ പ്ലസ് ലഭിച്ചു .


No comments