JHL

JHL

പൊതു സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ഡോക്ടർമാരുടെ പങ്ക് നിസ്തുലം.: -എൻ എ നെല്ലിക്കുന്ന് എം എൽ എ.


മൊഗ്രാൽ (True News, July2,2020): രാജ്യം ഗുരുതരമായ ആരോഗ്യ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ ഡോക്ടർമാരുടെ നിസ്സീമവും, നിസ്തുലവുമായ സേവനം പലപ്പോഴും  വിസ്മരിക്കപ്പെട്ടു പോകുകയാണെന്നും, പൊതുസമൂഹവും സാമൂഹ്യ- രാഷ്ട്രീയ പ്രസ്ഥാനങ്ങളും സേവനങ്ങളെ കണ്ണുതുറന്ന് കാണണമെന്നും എൻ എ നെല്ലിക്കുന്ന് എം എൽ എ അഭിപ്രായപ്പെട്ടു. മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച ഡോക്ടേഴ്സ് ഡേ പരിപാടിയിൽ സീനിയർ ഡോക്ടർമാരുടെ ആദരിക്കൽ ചടങ്ങും, യുവ ഡോക്ടർമാർക്കുള്ള  അനുമോദന ചടങ്ങും ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയവേദി പ്രസിഡണ്ട്‌ മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. 
അഞ്ചു പതിറ്റാണ്ടു കാലമായി കുമ്പളയിൽ ഷാംരാജ് ക്ലിനിക് നടത്തിവരുന്ന മാളിക ഡോക്ടർ എന്നറിയപ്പെടുന്ന ഡോ: കെ സർവ്വേശ്വര ഭട്ടിനെ ആദരിക്കുകയും, മൊഗ്രാലിലെ യുവ ഡോക്ടർമാരായ ഡോ: ഷുമൈസ് ടി എം, ഡോ: ഇബ്രാഹിം ഷാൻഫർ, ഡോ: വി പി ആയിഷത്ത് ജുവൈരിയ, ഡോ: ഖദീജത്ത് തമീമ ബീവി എന്നിവരെ എൻ എ നെല്ലിക്കുന്ന് എം എൽ എ ഷാൾ അണിയിച്ചും, ഉപഹാരം നൽകിയും അനുമോദിച്ചു. സീനിയർ ഡോക്ടർമാരായ അഷ്റഫ് മൊഗ്രാൽ (ഹോമിയോപ്പതി) മുഹമ്മദ് ഹാഷിർ (ഡെന്റൽ) എന്നിവരെ ഡോ: കെ സർവ്വേശ്വര ഭട്ട് ഷാൾ അണിയിച്ച് ആദരിച്ചു. രക്തദാനം ജീവിതചര്യയാക്കിയ മൊഗ്രാലിലെ ജീവൻരക്ഷാ പ്രവർത്തകരായ മൻസൂർ, മുഹമ്മദ് ഇനാസ്, ശരീഫ് ദീനാർ, താജുദ്ദീൻ കെ എന്നിവരെയും ദേശീയ വേദി ആദരിച്ചു.
ദേശീയവേദി വൈസ് പ്രസിഡണ്ട്‌ ടി കെ ജാഫർ ഡോക്ടർമാരെ സദസ്സിന് പരിചയപ്പെടുത്തി. ഡോ :കെ സർവ്വേശ്വര ഭട്ട്, ഡോ:അഷ്‌റഫ്‌ മൊഗ്രാൽ, കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം വി പി അബ്ദുൽ ഖാദർ, മൊഗ്രാൽ ജി വി എച് എസ് എസ് -പി ടി എ പ്രസിഡണ്ട്‌ സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, തദ്ദേശ  സ്വയംഭരണ വകുപ്പ് മുൻ ഡെപ്പ്യൂട്ടി ഡയറക്ടർ പി  മുഹമ്മദ് നിസാർ, എം മാഹിൻ മാസ്റ്റർ, ദേശീയവേദി ഗൾഫ് പ്രതിനിധി കെ കെ അബ്ദുല്ലകുഞ്ഞി-സുലൈമാൻ, ടി എം ശുഹൈബ്, സി എം മുഹമ്മദ്, എം എം റഹ്മാൻ, ടി കെ അൻവർ, വിജയകുമാർ, സി എം ഹംസ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എം എ മൂസ സ്വാഗതം പറഞ്ഞു. 
പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, ഇബ്രാഹിം ഖലീൽ, നാസർ മൊഗ്രാൽ, പി എ ആസിഫ്, ഖാദർ മാസ്റ്റർ, എ എം സിദ്ദീഖ് റഹ്മാൻ, റിയാസ് മൊഗ്രാൽ, മുഹമ്മദ് സ്മാർട്ട്‌, അഷ്‌റഫ്‌ പെർവാഡ്, ഖാദർ മൊഗ്രാൽ, എച് എ ഖാലിദ്, ബി കെ മുനീർ, ഇബ്രാഹിം പെർവാഡ്, അബ്ദുൽ റഹ്മാൻ നാങ്കി, അബ്ദു മൊഗ്രാൽ, എം എസ് മുഹമ്മദ് കുഞ്ഞി, അബ്ദുല്ലക്കുഞ്ഞി നട്പ്പളം, കെ കെ അഷ്‌റഫ്‌, കബീർ നാങ്കി ഗൾഫ് പ്രതിനിധികളായ ജിജി സിദ്ദീഖ് നാങ്കി, എം എ ഇക്ബാൽ, ബി എം സുബൈർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


No comments