JHL

JHL

ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.ഇ.യു പ്രതിഷേധ ദിനം ആചരിച്ചു.


കാസർഗോഡ് (True News, July 2,2020):കേരളത്തിലെ സർക്കാർ ജീവനക്കാരോടുള്ള സംസ്ഥാന സർക്കാരിൻ്റെ അവകാശ നിഷേധ നടപടികൾക്കെതിരെയും, ജനവിരുദ്ധ നയങ്ങൾക്കെതിരെയും, സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ താലൂക്ക് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ ദിന പരിപാടികൾ സംഘടിപ്പിച്ചു.
ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവ് പിൻവലിക്കുക,ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, മെഡിസെപ്പ് നടപ്പിലാക്കുക, വില്ലേജ് ഓഫീസർമാരുടെ വെട്ടിക്കുറച്ച ശമ്പളം പുന:സ്ഥാപിക്കുക, വിലക്കയറ്റം തടയുക , പ്രവാസി സഹോദരങ്ങളുടെ ആശങ്കയകറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യപകമായി നടന്ന പ്രതിഷേധ ദിനത്തിന്റെ ഭാഗമായി ജില്ലയിലെ നാല് താലൂക്ക് ഓഫീസുകൾക്ക് മുമ്പിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) പ്രതിഷേധ സംഗമം സംഘടിപ്പിച്ചു 
കാസർഗോഡ് താലൂക്ക് ഓഫീസിനു മുന്നിൽ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ഒ എം ഷഫീക്ക് ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അബ്ദുറഹിമാൻ നെല്ലിക്കട്ട അദ്ധ്യക്ഷനായി. താലൂക്ക് പ്രസി.മുസ്തഫ കെ എ , സെക്രട്ടറി അഷ്റഫ് അത്തൂട്ടി, അബ്ബാസ് കുളങ്ങര, ജലീൽ പെർള , അഷ്റഫ് ബാലനടുക്കം, സർ ഫറാസ്, ഷംസുദ്ദീൻ കൊടവഞ്ചി, തുടങ്ങിയവർ നേതൃത്വം നൽകി , 
മഞ്ചേശ്വരം താലൂക്ക് ഓഫസിനു മുന്നിൽ നടന്ന പ്രതിഷേധം എസ്. ഇ.യു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അൻവർ ടി.കെ ഉത്ഘാടനം ചെയ്തു.
താലൂക്ക് പ്രസി. മജീദ് കൊപ്പള അധ്യക്ഷത വഹിച്ചു.സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ നൗഫൽ നെക്രാജെ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അഷ്റഫ് കല്ലിങ്കാൽ , ഷബിൻ ഫാരിസ്, ബുഷ്റ സി., അബ്ദുൽ ബഷീർ പ്രസംഗിച്ചു.

വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം ജില്ലാ പ്രസിഡന്റ് സലിം ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസി. മുഹമ്മദലി കെ.എൻ.പി., സെക്രട്ടറി ഒ എം.ഷിഹാബ് പ്രസംഗിച്ചു.
ഹോസ്ദുർഗ്ഗ് മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന പ്രതിഷേധം എസ്.ഇ.യു.സംസ്ഥാന വൈസ്. പ്രസിഡന്റ് നാസർ നങ്ങാരത്ത് ഉത്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ സിയാദ് പി , വൈസ് പ്രസി. ഇക്ബാൽ ടി.കെ, സെക്രട്ടറി സിദ്ദീഖ് എ.ജി., താലൂക്ക് പ്രസി. സാദിഖ് എം., സെക്രട്ടറി ഷാക്കിർ നങ്ങാരത്ത്, സൈഫുദ്ദീൻ മാടക്കാൽ , ബഷീർ ചെമ്പരിക്ക നേതൃത്വം നൽകി. 

No comments