JHL

JHL

പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ യുവാവ് ജോലി ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യ ചെയ്തു

മംഗളൂരു (True News, July 2, 2020):  പൈലറ്റ് പരിശീലനം പൂർത്തിയാക്കി ജോലിക്ക് ശ്രമിക്കുന്നതിനിടെ വീട്ടിലെത്തിയ യുവാവ് തൂങ്ങി മരിച്ചു. യുവാവ് ജോലി ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യ ചെയ്തു മംഗളൂരു മരോളി  സ്വദേശി അദ്വൈദ് ഷെട്ടി(32) യാണ് ആത്മഹത്യ ചെയ്തത്. പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ അദ്വൈദ് ജോലി അന്വേഷിച്ചു വരുന്നതിനിടെ മൂന്നു ദിവസം മുമ്പാണ് തന്റെ വീട്ടിലെത്തിയത്. ബുധനാഴ്ച വീട്ടുകാർ പുറത്തുപോയി തിരിച്ചുവന്നപ്പോൾ ഇയാളെ തൂങ്ങി മരിച്ച നിലയിലായിരുന്നു. പരിശീലനം പൂർത്തിയാക്കിയിട്ടും ജോലി ലഭിക്കാതിരുന്നതിൽ നിരാശനായിരുന്നു അദ്വൈദ് ഷെട്ടി. കങ്കനാടി പോലീസ് ഇൻക്വസ്‌റ്റ നടത്തി. അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട് 

No comments