JHL

JHL

തോക്കും മാരകായുധങ്ങളുമായി നിരവധി കേസുകളിലെ പ്രതിയായ ഉണ്ടു ഉസ്മാനെയും സംഘത്തെയും കുമ്പള പോലീസ് പിന്തുടർന്ന് പിടികൂടി

കുമ്പള( True News, July.2020): രാത്രി പട്രോളിംഗിനിടെ   കൊലക്കേസ് പ്രതികളടക്കം രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു.പ്രതികളിൽ നിന്നും തോക്കുകളും വാളുകളും പിടിച്ചെടുത്തു.  . വ്യാഴാഴ്ച പുലർച്ചെ  കുമ്പള   എസ് ഐ  
സന്തോഷ് കുമാറിന്റെ
 നേതൃത്വത്തിലുള്ള പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെ ആരിക്കാടി രണ്ടാം ഗേറ്റിനു സമീപം സംശയകരമായ സാഹചര്യത്തിൽ കാർ നിർത്തിയിട്ടതായി കണ്ടെത്തുകയായിരുന്നു. പോലീസിനെ കണ്ടതോടെ കാറിലുണ്ടായിരുന്ന നാലംഗ സംഘം ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഇവരിൽ രണ്ടു  പോരെ
പോലീസ് പിടികൂടുകയായിരുന്നു.
 തുടർന്ന് കാറിനകത്ത് പരിശോധന നടത്തിയപ്പോൾ തോക്കും  വടിവാളുകളും കണ്ടെത്തി.   അൽതാഫ് വധമടക്കം നിരവധി കേസുകളിൽ പ്രതിയായ ആരിക്കാടിയിലെ ഉണ്ടു  ഉസ്മാൻ, നിരവധി കേസുകളിൽ പ്രതിയായ ബന്നംകുളം ജലീൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്.








No comments