JHL

JHL

കോവിഡ് :സംസ്ഥാനത്ത് ഇന്ന് 160 പേർക്ക് രോഗ ബാധ ; 202 പേർക്ക് രോഗ വിമുക്തി ;കാസറഗോഡ് ജില്ലയിൽ അഞ്ചുപേർക്ക് പോസിറ്റിവായപ്പോൾ മുപ്പത്തിയൊന്നു പേർ രോഗവിമുക്തരായി

തിരുവനന്തപുരം / കാസർഗോഡ് : (True News, July 2, 2020):  സംസ്ഥാനത്ത ഇന്ന് ഏറ്റവും കൂടിയ രോഗ വിമുക്തി നിരക്ക്.കണ്ണൂരിൽ ചികിത്സയിലുണ്ടായി രുന്നവരടക്കം മുപ്പത്തിയൊന്നു കാസറഗോഡ് ജില്ലക്കാർക്കും ഇന്ന് രോഗ മുക്തി.
പത്തനംതിട്ട ജില്ലയില്‍ 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 18 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 16 പേര്‍ക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 9 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ 8 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 7 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 5 പേര്‍ക്കും, വയനാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 
മലപ്പുറം ജില്ലയില്‍ 57 പേരുടെയും (പാലക്കാട്-1), പാലക്കാട് ജില്ലയില്‍ 53 പേരുടെയും, കാസര്‍കോട് ജില്ലയില്‍ 23 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ 15 പേരുടേയും, കണ്ണൂര്‍ ജില്ലയില്‍ 14 പേരുടെയും (കാസര്‍കോട്-8), ഇടുക്കി ജില്ലയില്‍ 13 പേരുടെയും, എറണാകുളം ജില്ലയില്‍ 11 പേരുടെയും (ആലപ്പുഴ 1), തൃശൂര്‍ ജില്ലയില്‍ 8 പേരുടെയും, ആലപ്പുഴ ജില്ലയില്‍ 7 പേരുടെയും, കോട്ടയം ജില്ലയില്‍ ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2,088 പേരാണ് പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 2,638 പേര്‍ ഇതുവരെ കോവിഡ് മുക്തരായി.

ജില്ലയില് അഞ്ച് പേര്ക്ക് കൂടി കോവിഡ്, 31 പേര്ക്ക് രോഗമുക്തി
ഇന്ന് ജില്ലയില് അഞ്ചു പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നാല് പേരും വിദേശത്തു നിന്നും ഒരാൾ ബാംഗളൂരുവിൽ നിന്നുമാണ് വന്നവറെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.
ജൂണ് 20 ന് ദുബൈയില് നിന്നെത്തിയ 35 വയസ്സുളള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, 20 വയസ്സുളള കാസര്കോട് നഗരസഭാ സ്വദേശി, 42 വയസ്സുളള ഉദുമ പഞ്ചായത്ത് സ്വദേശി എന്നിവര്ക്കും ജൂണ് 14 ന് കുവൈത്തില് നിന്ന് വന്ന 30 വയസ്സുളള ബേഡഡുക്ക പഞ്ചായത്ത് സ്വദേശി എന്നിവര്ക്കും പരിയാരത്തും ചികിത്സയിലുള്ള ജൂൺ 27 ന് ബാംഗളൂരുവിൽ നിന്ന് വന്ന 38 വയസുള്ള ചെങ്കള സ്വദേശിയ്ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ജില്ലയില് 31 പേര്ക്ക് കോവിഡ് നെഗറ്റീവായി
പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രം, കാസര്കോട് മെഡിക്കല് കോളേജ്, പരിയാരം മെഡിക്കല് കോളേജ്, ഉദയഗിരി സി.എഫ്.എല്.ടി.സി എന്നിവിടങ്ങളില് ചികിത്സയിലായിരുന്ന 31 പേര്ക്ക് കോവിഡ് നെഗറ്റീവായി.
കാസർകോട് മെഡിക്കല് കോളേജില് നിന്ന് രോഗമുക്തി നേടിയവർ
കുവൈത്തില് നിന്നെത്തി മെയ് 28 ന് രോഗം സ്ഥിരീകരിച്ച 48 വയസ്സുളള മടിക്കൈ പഞ്ചായത്ത് സ്വദേശി, അബുദാബിയില് നിന്നെത്തി ജൂണ് ആറിന് ന് രോഗം സ്ഥിരീകരിച്ച 31 വയസ്സുളള പുല്ലൂര് പെരിയ പഞ്ചായത്ത് സ്വദേശി, കുവൈത്തില് നിന്നെത്തി ജൂണ് 18 ന് രോഗം സ്ഥിരീകരിച്ച 43 വയസ്സുളള ചെങ്കള പഞ്ചായത്ത് സ്വദേശി, ദുബായില് നിന്നെത്തി ജൂണ് 19 ന് രോഗം സ്ഥിരീകരിച്ച 18 വയസ്സുളള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, കുവൈത്തില് നിന്നെത്തി ജൂണ് 19 ന് രോഗം സ്ഥിരീകരിച്ച 36 വയസ്സുളള ഉദുമ പഞ്ചായത്ത് സ്വദേശി, കുവൈത്തില് നിന്നെത്തി ജൂണ് 20 ന് രോഗം സ്ഥിരീകരിച്ച 38 വയസ്സുളള മംഗല്പാടി പഞ്ചായത്ത് സ്വദേശി, മഹാരാഷ്ട്രയില് നിന്നെത്തി ജൂണ് 20 ന് രോഗം സ്ഥിരീകരിച്ച 58 വയസ്സുളള മംഗല്പാടി സ്വദേശി, ജൂണ് 17 ന് രോഗം സ്ഥിരീകരിച്ച 68 വയസ്സുളള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി എന്നിവര്ക്കുമാണ് കോവിഡ് നെഗറ്റീവായത്.
പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില് നിന്ന് രോഗമുക്തി നേടിയവർ
മഹാരാഷ്ട്രയില് നിന്നെത്തി ജൂണ് നാലിന് രോഗം സ്ഥിരീകരിച്ച 16 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശിനി, കുവൈത്തില് നിന്നെത്തി ജൂണ് എട്ടിന് രോഗം സ്ഥിരീകരിച്ച 49, 45 വയസുള്ള നീലേശ്വരം നഗരസഭാ സ്വദേശികള്, ദുബായില് നിന്നെത്തി ജൂണ് എട്ടി ന് രോഗം സ്ഥിരീകരിച്ച 30 വയസ്സുളള ചെറൂവത്തൂര് പഞ്ചായത്ത് സ്വദേശി, മഹാരാഷ്ട്രയില് നിന്നെത്തി ജൂണ് 12 ന് രോഗം സ്ഥിരീകരിച്ച 45 വയസ്സുളള മംഗല്പാടി പഞ്ചായത്ത് സ്വദേശിനി, കുവൈത്തില് നിന്നെത്തി ജൂണ് 13 ന് രോഗം സ്ഥിരീകരിച്ച 33 വയസ്സുളള ചെറൂവത്തൂര് പഞ്ചായത്ത് സ്വദേശി, ജൂണ് 17 ന് രോഗം സ്ഥിരീകരിച്ച 23 വയസ്സുളള ഈസ്റ്റ് എളേരി പഞ്ചായത്ത് സ്വദേശി, 39 വയസ്സുളള ബളാല് പഞ്ചായത്ത് സ്വദേശി, മഹാരാഷ്ട്രയില് നിന്നെത്തി ജൂണ് 17 ന് രോഗം സ്ഥിരീകരിച്ച 51 വയസ്സുളള തൃക്കരിപ്പൂര് പഞ്ചായത്ത് സ്വദേശിനി എന്നിവര്ക്കുമാണ് കോവിഡ് നെഗറ്റീവായത്.
ഉദയഗിരി സി.എഫ്.എല്.ടി.സി കോവിഡ് ചികിത്സാ കേന്ദ്രത്തില് നിന്ന് രോഗമുക്തി നേടിയവർ
മഹാരാഷ്ട്രയില് നിന്നെത്തി മെയ് 28 ന് രോഗം സ്ഥിരീകരിച്ച 41 വയസ്സുളള പൈവളിഗെ പഞ്ചായത്ത് സ്വദേശി, 51 വയസ്സുളള കാസര്കോട് നഗരസഭാ സ്വദേശി, മെയ് 31 ന് രോഗം സ്ഥിരീകരിച്ച 59 വയസ്സുളള മൊഗ്രാല്പുത്തൂര് പഞ്ചായത്ത് സ്വദേശി, ജൂണ് ഒന്നിന് രോഗം സ്ഥിരീകരിച്ച 39 വയസ്സുളള ചെറുവത്തൂര് പഞ്ചായത്ത് സ്വദേശി, ജൂണ് രണ്ടിന് രോഗം സ്ഥിരീകരിച്ച 60 വയസ്സുളള പടന്ന പഞ്ചായത്ത് സ്വദേശി എന്നിവര്ക്കും ചെന്നൈയില് നിന്നെത്തി ജൂണ് രണ്ടിന് രോഗം സ്ഥിരീകരിച്ച 20 വയസ്സുളള പളളിക്കര പഞ്ചായത്ത് സ്വദേശി എന്നിവര്ക്കുമാണ് കോവിഡ് നെഗറ്റീവായത്.
പരിയാരം മെഡിക്കല് കോളേജില് നിന്ന് രോഗമുക്തി നേടിയവർ
മഹാരാഷ്ട്രയില് നിന്നെത്തി മെയ് 25 ന് രോഗം സ്ഥിരീകരിച്ച 50 വയസ്സുളള മീഞ്ച പഞ്ചായത്ത് സ്വദേശി, ജൂണ് 11 ന് രോഗം സ്ഥിരീകരിച്ച 54 വയസ്സുളള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ് ആറിന് രോഗം സ്ഥിരീകരിച്ച 65 വയസ്സുളള പളളിക്കര പഞ്ചായത്ത് സ്വദേശി എന്നിവര്ക്കും ഖത്തറില് നിന്നെത്തി മെയ് 28 ന് രോഗം സ്ഥിരീകരിച്ച 24 വയസ്സുളള കുമ്പള പഞ്ചായത്ത് സ്വദേശിനി, ജൂണ് ഒന്നിന് രോഗം സ്ഥിരീകരിച്ച കുമ്പള പഞ്ചായത്തിലെ മൂന്നു വയസുള്ള പെണ്കുട്ടി, കുവൈത്തില് നിന്നെത്തി മെയ് 24 ന് രോഗം സ്ഥിരീകരിച്ച 42 വയസ്സുളള വലിയപറമ്പ പഞ്ചായത്ത് സ്വദേശിനി, ജൂണ് 15 ന് രോഗം സ്ഥിരീകരിച്ച 21 വയസ്സുളള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനി, ദോഹയില് നിന്നെത്തി മെയ് 19 ന് രോഗം സ്ഥിരീകരിച്ച 42 വയസ്സുളള മധൂര് പഞ്ചായത്ത് സ്വദേശി എന്നിവര്ക്കുമാണ് കോവിഡ് നെഗറ്റീവായത്

No comments