JHL

JHL

കല്ലങ്കൈ ദേശിയ പാതയിൽ ലോറി മരത്തിലിടിച്ച് ഡ്രൈവർക്ക് ഗുരുതരം



കാസര്‍കോട്: കല്ലങ്കൈ ദേശീയപാതയില്‍ നിയന്ത്രണം വിട്ട ലോറി റോഡരികിലെ മരത്തിലിടിച്ചു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച  പുലര്‍ച്ചെ നാലരമണിയോടെയായിരുന്നു അപകടം. ഉപ്പ് കയറ്റി കര്‍ണാടകയില്‍ നിന്ന് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ കര്‍ണാടക ഹുബ്ലിയിലെ നിസാമുദ്ദീ(32)നാണ് പരിക്കേറ്റത്. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. റോഡരികിലെ കൂറ്റന്‍ മരത്തിലിടിച്ച ലോറിയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. സ്റ്റിയറിംഗ് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഇളകിത്തെറിച്ചു. അകത്ത് കുടുങ്ങിയ നിസാമുദ്ദീനെ കാബിന്‍ വെട്ടിപ്പൊളിച്ചാണ് കാസര്‍കോട് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തത്.

No comments