JHL

JHL

മംഗൽപാടി പഞ്ചായത്ത് സെക്രട്ടറിയെ സ്ഥിരം സമിതി ചെയർമാൻ മർദ്ദിച്ചെന്ന പരാതി ; എതിർത്തും അനുകൂലിച്ചും പ്രകടനങ്ങൾ;യൂത്ത് ലീഗ് മാർച്ചിൽ നേരിയ സംഘർഷം;കളിച്ചാൽ സെക്രട്ടറിയെ ജനങ്ങളുടെ മുന്നിലിട്ട് തല്ലുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭീഷണി

ഉപ്പള(True News, July3,2020): മംഗൽപാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ച സംഭവത്തിൽ സെക്രട്ടറിയെ അനുകൂലിച്ചും സ്ഥിരം സമിതി അധ്യക്ഷനെ അനുകൂലിച്ചും മുസ്ലിംലീഗും രംഗത്ത് വന്നു. തുടർച്ചയായ രണ്ടാം ദിവസവും പഞ്ചായത്തിലേക്ക് വിവിധ പാർട്ടികൾ പ്രകടനം നടത്തുകയും ചെയ്തു. മംഗൽപാടി പഞ്ചായത്ത് വികസന സമിതി അധ്യക്ഷനും, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറിയുമായ ബി.എം മുസ്തഫക്കെതിരെ സെക്രട്ടറി ശിഹാബ് വ്യാജ പരാതി നൽകുകയായിരുന്നുവെന്നും, ഇദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് മംഗൽപാടി പഞ്ചായത്ത് ഓഫീസിലേക്ക് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റയുടെ നേത്രത്വത്തിൽ മാർച്ച് നടത്തി. മാർച്ച് പൊലീസ് തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഒരു വിഭാഗം പ്രവർത്തകർ പഞ്ചായത്ത് ഗേറ്റ് തള്ളി താഴെ ഇടുകയും ചെയ്തു. തുടർന്ന് നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്.
യോഗം യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറിയും, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ.കെ.എം അഷ്റഫ് ഉദ്‌ഘാടനം ചെയ്തു. ഉത്ഘാടന പ്രസംഗത്തിൽ എ കെ എം അഷ്‌റഫ് സെക്രെട്ടറിയ രൂക്ഷമായി വിമർശിക്കുകയും ശക്തമായ ഭാഷയിൽ താക്കീതു ചെയ്യുകയും ചെയ്തു. ചെർക്കളത്തിന്റെ പാരമ്പര്യമുള്ള ലീഗിന് ഉദ്യോഗസ്ഥരെ നിലക്ക് നിർത്താൻ ആരും പഠിപ്പിക്കേണ്ടെന്നും ഇനിയും കളിക്കാൻ നിന്നാൽ ഈ സെക്രട്ടറിയെ എല്ലാവരുടെയും മുന്നിലിട്ട് തല്ലാനും മടിക്കില്ലെന്ന് എ. കെ.എം അഷ്റഫ് പറഞ്ഞു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഇർഷാദ് മള്ളങ്കൈ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് പി എം സലീം, യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ മജീദ് പച്ചമ്പല, റഹ്‌മാൻ ഗോൾഡൻ, മണ്ഡലം കമ്മിറ്റി സെക്രട്ടറി നൗഫൽ ന്യൂയോർക്ക്, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ റഷീദ് പത്വാടി, റഫീഖ് ബേക്കൂർ, ആസിഫ് മുട്ടം, സർഫുദ്ദീൻ പെരിങ്കടി, നൗഷാദ് പത്വാടി, ബി എം താഹിർ, റഹീം പള്ളം, മുഫാസി കോട്ട, നമീസ് കുതുകൊട്ടി, അഫ്സൽ ബേക്കൂർ, റാഷിദ്, മർസൂഖ് തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി പി വൈ ആസിഫ് ഉപ്പള സ്വാഗതവും,ഫാറൂഖ് മാസ്റ്റർ നന്ദിയും പറഞ്ഞു.
അതിനിടെ പഞ്ചായത്ത് സെക്രട്ടറിക്ക് പിന്തുണയുമായി എൽ ഡി എഫും ബിജെപിയും രംഗത്തുവന്നു. സെക്രട്ടറിയെ ആക്രമിച്ച യൂത്ത് ലീഗ് നേതാവിനെ അറസ്റ്റു ചെയ്യുക, ക്വാറന്റിനിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ഡിവൈഎഫ്ഐ ഉപ്പള- ബന്തിയോട് വില്ലേജ് കമ്മിറ്റികളുടെ നേത്രത്വത്തിൽ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി.ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റംഗം സാദിഖ് ചെറുഗോളി ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ഹാരിസ് പൈവളിഗെ അധ്യക്ഷത വഹിച്ചു.ഫാറൂഖ് ഷിറിയ, സക്കറിയ ബായാർ, സുധീപ് കണ്ണാടിപ്പാറ, ഖാലിദ് ജോടുക്കല്ലു, ഇർഫാൻ മണിമുണ്ടെ, സലീം പ്രതാപനഗർ എന്നിവർ പ്രസംഗിച്ചു. റഫീഖ് സോങ്കാൽ സ്വാഗതവും, ശിഹാബ് ബന്തിയോട് നന്ദിയും പറഞ്ഞു.
സെക്രട്ടറിയെ മർദ്ദിച്ച മുസ്തഫയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേത്രത്വത്തിൽ നയബസാറിൽ നിന്നും ഉപ്പലയിലേക്ക് പ്രകടനം നടത്തി. ജില്ലാ കമ്മിറ്റി അംഗം അശോക് കുമാർ ഹൊള്ള ഉദ്‌ഘാടനം ചെയ്തു. വസന്ത മയ്യ അധ്യക്ഷത വഹിച്ചു. വിജയകുമാർ റൈ, ബാലകൃഷ്ണ അമ്പാർ, ബാബു കുബണൂർ, പുഷ്പരാജ് ഐല എന്നിവർ പ്രസംഗിച്ചു.


No comments