ഐ എൻ എല്ലിൽ കൊഴിഞ്ഞുപോക്ക് ;ജില്ലയിൽ നിന്നുള്ള സംസ്ഥാന ഭാരവാഹികൾ പാർട്ടി വിട്ടു പി ഡി പിയിൽ ചേർന്നു
കാസര്‍കോട് (True News, July2,2020): ഐ എൻ എല്ലിൽ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. ജില്ലാ നേതാക്കൾ പാർട്ടി വിട്ടു പി ഡി പി യിൽ ചേർന്നു. ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കളായ അജിത് കുമാർ ആസാദ് ,സുബൈർ പടുപ്പ് തുടങ്ങിയ ജില്ലയിലെ മുതിർന്ന നേതാക്കൾ പാർട്ടി വിട്ടത് ഐ എൻ എല്ലിനെ ക്ഷീണിപ്പിക്കും 21 വര്‍ഷക്കാലമായി വിചാരണ കൂടാതെ തടവില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജയില്‍ മോചനത്തിന് നിയമപരവും ജനാധിപത്യപരവുമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് വേണ്ടി രൊജിവെച്ച് പിഡിപിയിലേക്ക് ചേര്‍ന്നതായി എ എന്‍ എല്‍ നേതാക്കള്‍ കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യന്‍ നാഷണല്‍ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശീയ സമിതി അംഗവുമായ അജിത്ത് കുമാര്‍ ആസാദ്, ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നാഷണല്‍ ലേബര്‍ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സുബൈര്‍ പടുപ്പ്, നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി സുഹ്രി, ഐ എസ് സക്കീര്‍ ഹുസൈന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഷ്റഫ് മുക്കൂര്‍ തുടങ്ങിയ നേതാക്കളാണ് ഐ എന്‍ എല്‍ വിട്ട് പിഡിപിയില്‍ ചേര്‍ന്നത്.
സേട്ട് സാഹിബ്ബിനേയും അബ്ദുൾ നാസിർ മഅദനിയേയും രണ്ടായി ഞാൻ കണ്ടിട്ടില്ല. എന്റെ മനസ്സിലെ മഹാൻമ്മാരായ നേതാക്കൾ.എന്നാൽ ഇന്ന് മഅദനി ക്ക് വേണ്ടി പോരാടാൻ എന്റെ കൂടി സാനിദ്ധ്യം അത്യാവശ്യമാണ് എന്ന തിരിച്ചറിവാണ് ഇന്ന് PDP യിലേക്ക് തിരിച്ചു പോവാൻ എന്നെ പ്രേരിപ്പിക്കുന്നത് എന്നും അജിത് കുമാർ അസദ് പറഞ്ഞു/ നേരത്തെ പിഡിപി യുടെ സംസ്ഥാന സെക്രെട്ടറിമാരിലൊളായിരുന്ന അജിത് കുമാർ പിന്നീട് പി ഡി പി വിട്ട് ഐ എൻ എല്ലിൽ ചേരുകയായിരുന്നു
Post a Comment