JHL

JHL

ബസ് ചാർജ് രണ്ടു രൂപ കൂട്ടി;മിനിമം ചാർജിൽ മാറ്റമില്ല;വിദ്യാർത്ഥികളുടെ സൗജന്യം തുടരും



തിരുവനന്തപുരം(True News, July1,2020) :ബസ് ചാർജ് രണ്ടു  കൂട്ടാൻ മന്ത്രിസഭാ തീരുമാനം.മിനിമം ചാർജിൽ മാറ്റമില്ല.എന്നാൽ മിനിമം ചാർജിൽ യാത്ര ചെയ്യാനുള്ള ദൂരം കുറച്ചു. സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. മിനിമം ചാര്‍ജിന് മാറ്റമുണ്ടാവില്ല. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ചാര്‍ജ് വര്‍ധന. രണ്ടര കിലോമീറ്ററിന് 8 രൂപയായി ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ 5 കിലോ മീറ്ററിനായിരുന്നു 8 രൂപ  ചാര്‍ജ്.  5 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഇനി 10 രൂപ നല്‍കേണ്ടി വരും. അതേ സമയം വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണമെന്ന ആവശ്യം മന്ത്രിസഭ തള്ളി 


No comments