JHL

JHL

മംഗൽപാടി പഞ്ചായത്ത്; സെക്രട്ടറിയും ഭരണ സമിതിയും തമ്മിലുള്ള തർക്കം കയ്യാങ്കളിലെത്തി ; പഞ്ചായത്ത് സെക്രെട്ടറിയെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളിച്ചുവരുത്തി മർദ്ദിച്ചെന്ന് പരാതി

ഉപ്പള(True News, July1, 2020))മംഗൽപാടി പഞ്ചായത്ത് ഭരണ സമിതിയും സെക്രട്ടറിയും തമ്മിലുള്ള തർക്കം പുതിയ തലങ്ങളിലേക്ക്.  ചൊവ്വാഴ്ച വൈകുന്നേരം  പഞ്ചായത്ത്‌ സെക്രട്ടറി ശിഹാബിനെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുസ്തഫ കയ്യേറ്റം ചെയ്തു. ഇതോടെ പഞ്ചായത്ത് ഭരണ തലത്തിലെ തർക്കംകയ്യാങ്കളിയിലെത്തി. പഞ്ചായത്തിലെ ചില ഭരണ വിഭാഗം അംഗങ്ങളുടെ ഇങ്ങിതത്തിനൊത്തു പ്രവർത്തിക്കാത്തതിനാൽ പഞ്ചായത്ത് സെക്രട്ടറിയും ഭരണ സമിതിയും കുറച്ചു കാലങ്ങളായി സ്വരച്ചേർച്ചയിലില്ലായിരുന്നു. ഭരണ കക്ഷിയുടെ ജീവനക്കാരുടെ പോഷക സംഘടനയുടെ സജീവ പ്രവർത്തകനായ പഞ്ചായത്ത് സെക്രട്ടറിയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭരണ സമിതി നേരത്തെ പ്രമേയം പാസാക്കിയിരുന്നു.
വർഷങ്ങളായി മുസ്ലിം ലീഗ് ഭരിക്കുന്ന മംഗൽപാടി പഞ്ചായത്തിലെ അഴിമതിക്ക് കൂട്ടു നിൽക്കാത്തതിന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും മഞ്ചേശ്വരം യൂത്ത് ലീഗ് നേതാവും കൂടിയായ മുസ്തഫയുടെ നേതൃത്വത്തിൽ തന്നെ വിളിച്ചു വരുത്തി അക്രമിക്കുകയായിരുന്നെന്ന് ശിഹാബ് പരാതിപ്പെട്ടു.തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായും സ്വതന്ത്രമായി ജോലിചെയ്യുന്നതിനുള്ള സംരക്ഷണം നല്കണമെ ശിഹാബ് പരാതിയിൽ പറയുന്നു.
പഞ്ചായത്തിലെ ഒരു യു ഡി എഫ് അംഗത്തിന്റെ അഴിമതിക്കും ബിനാമി ഇടപാടുകൾക്കും സെക്രട്ടറി കൂട്ട് നിൽക്കാത്തതാണ് ഭരണ സമിതി തന്നെ സ്ഥലം മാറ്റാൻ പ്രമേയം പാസാക്കിയതെന്നു നേരത്തെ ശിഹാബ് പ്രതികരിച്ചിരുന്നു. പഞ്ചായത് തെരെഞ്ഞെടുപ്പ് അടുക്കുകയും തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് തെരെഞ്ഞെടുപ്പ് കമ്മീഷൻ തുടക്കമിടും ചെയ്ത സാഹചര്യത്തിൽ സെക്രട്ടറിയെ സ്ഥലം മാറ്റാൻ സാധ്യത ഇല്ലാതിരുന്നിട്ടും പഞ്ചായത്ത് പ്രമേയം പാസാക്കിയത് സെക്രെട്ടറിയോടുള്ള കടുത്ത എതിർപ്പിനെത്തുടർന്നാണ്. വഴങ്ങാത്ത ഉദ്യോഗസ്ഥനെ ഭീഷണിയിലൂടെയും ഗുണ്ടായിസത്തിലൂടെയും വരുതിക്ക് കൊണ്ടുവരാനുള്ള ശ്രമമായിരിക്കാം മർദ്ദനം എന്നാണ് കരുതുന്നത് . 
ചില യു ഡി എഫ് കേന്ദ്രങ്ങളിൽ നിന്നും നാട്ടുകാരിൽ നിന്നും പഞ്ചായത്ത് സെക്രട്ടറിക്ക് ധാർമിക പിന്തുണ ലഭിക്കുന്നതായാണ് വിവരം. പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിയിലും സ്വാഹാന പക്ഷപാതത്തിലും നാട്ടുകാരിൽ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്.

No comments