JHL

JHL

കോവിഡ്: കാസറഗോഡ് മഞ്ചേശ്വരം താലൂക്കുകളിൽ സ്ഥിതി വഷളാകുന്നു; ചെർക്കളയിൽ പച്ചക്കറി കടയിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എല്ലാ കടകളും രണ്ടു ദിവസത്തേക്ക് അടച്ചിടും;മഞ്ചേശ്വരത്ത് സമ്പർക്കം വഴി രോഗം വ്യാപിക്കുന്നു; മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സമിതി ചേരുന്നു


കാസര്‍കോട് (True News, July 6,2020) : മഞ്ചേശ്വരം കാസറഗോഡ് താലൂക്കുകളിൽ കോവിഡ് വ്യാപനം വർധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി
റിപ്പോർട്ട്   ചെയ്യുന്ന രോഗികളുടെ എണ്ണം വർധിക്കുകയാണ്. ഇന്നലെ മാത്രം സമ്പർക്കം വഴി അഞ്ചുപേർക്ക് രോഗം വ്യാപിച്ചു. മഞ്ചേശ്വരത്തിന്റെ തൊട്ടടുത്തുള്ള ഉള്ളാളിൽ സമൂഹവ്യാപനം സംശയിക്കുന്ന സാഹചര്യത്തിൽ കടുത്ത ആശങ്കയാണിതുണ്ടാക്കുന്നത്. കുമ്പളയിലും ഇന്നലെ സമ്പർക്കം മൂലമുള്ള രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചെർക്കളയിൽ പച്ചക്കറി കടയിലെ രണ്ടു ജീവാക്കാർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എല്ലാ കടകളും രണ്ടു ദിവസത്തേക്ക് അടച്ചിടും മൊഗ്രാൽ പുത്തൂരിലും കാസറഗോഡ് നഗരസഭാ പരിധിയിലും മൂന്നു ദിവസമായി കോവിഡ് കേസുകൾ റിപ്പോട്ട് ചെയ്യുന്നുണ്ട്. മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സമിതി ചേരുന്നു. ഈ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടികൾ ഇന്ന് രാവിിലെ   റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ കാസറഗോഡ് കല്ലെക്ടറേറ്റിൽ ചേരുന്ന ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും ജനപ്രധിനിതികളുടെയും യോഗത്തിൽ ഉണ്ടാകും. 

അതിനിടെ മഞ്ചേശ്വരത്തും ഹൊസങ്കടിയിലും പോലീസ് ശക്തമായ പട്രോളിംഗ് ആരംഭച്ചിട്ടുണ്ട്. ഈ മേഖലകളിലെ റെഡ് സോണുകളിൽ കർശന നിരീക്ഷണം നടത്താനാണ് പോലീസ് തീരുമാനം

ഞായറാഴ്ച കാസറഗോഡ് ജില്ലയിൽ  കോവിഡ് സ്ഥിരീകരിക്കപ്പെട്ടവർ 

ജൂണ്‍ 16 ന് ഷാര്‍ജയില്‍ നിന്ന് വന്ന 64 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 20 ന് ദുബായില്‍ നിന്ന് വന്ന 39 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 11 ന് കുവൈത്തില്‍ നിന്ന് വന്ന 64 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി, ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്ന് വന്ന 39 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 20 ന് ദുബായില്‍ നിന്ന് വന്ന 31 വയസുള്ള കോടോംബേളൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 30 ന് ദുബായില്‍ നിന്ന് വന്ന 23 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 20 ന് ദുബായില്‍ നിന്ന് വന്ന 33 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ്‍ 25 ന് ഖത്തറില്‍ നിന്ന് വന്ന 43 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 25 ന് ദുബായില്‍ നിന്ന് വന്ന 27 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി, ജൂലൈ രണ്ടിന് കുവൈത്തില്‍ നിന്ന് വന്ന 48 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് വിദേശത്ത് നിന്ന് വന്ന് കോവിഡ് സ്ഥിരീകരിച്ചത്.
വോര്‍ക്കാടി പഞ്ചായത്തിലെ 13 വയസുള്ള ആണ്‍ കുട്ടി, ജൂലൈ 2 ന് എറണാകുളത്ത് നിന്ന് ടാക്‌സി കാറില്‍ വന്ന 24 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, സമൂഹ അടുക്കളയില്‍ ജോലി ചെയ്തിരുന്ന 47 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനി, സമൂഹ അടുക്കളയില്‍ ജോലി ചെയ്തിരുന്ന 44 വയസുള്ള മീഞ്ച പഞ്ചായത്ത് സ്വദേശി, ഹോസങ്കടിയിലെ സ്വകാര്യ ലാബ് ടെക്‌നീഷന്മാരായ 21 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനി, 21 വയസുള്ള വോര്‍ക്കാടി പഞ്ചായത്ത് സ്വദേശിനി, 26 വയസുള്ള പൈവളിഗെ പഞ്ചായത്ത് സ്വദേശിനി എന്നിവര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം പിടിപ്പെട്ടത്.
മംഗളൂരുവില്‍ നിന്ന് ജൂണ്‍ 30 ന് വന്ന 41 വയസുള്ള മീഞ്ച സ്വദേശിക്ക് മംഗലൂരില്‍ നിന്ന് സമ്പര്‍ക്കം വഴി രോഗം പിടിപ്പെട്ടു.
ജൂണ്‍ 28 ന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന 51 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 30 ന് മംഗളൂരുവില്‍ നിന്ന് വന്ന 41 വയസുള്ള മീഞ്ച പഞ്ചായത്ത് സ്വദേശി, ജൂണ്‍ 23 ന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന 36 വയസുള്ള എന്‍മകജെ പഞ്ചായത്ത് സ്വദേശിനി, ജൂണ്‍ 29 ന് ബംഗളൂരുവില്‍ നിന്ന് വന്ന 47 വയസുള്ള മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 30 ന് മംഗളൂരുവില്‍ നിന്ന് വന്ന 40 വയസുള്ള മധുര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 29 ന് മംഗളൂരുവില്‍ നിന്ന് വന്ന 53 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂണ്‍ 29 ന് മംഗളൂരുവില്‍ നിന്ന് വന്ന മുളിയാര്‍ പഞ്ചായത്തിലെ 35, 30 വയസുള്ള സഹോദരങ്ങള്‍, മംഗളൂരുവില്‍ നിന്ന് ബൈക്കില്‍ വന്ന 22 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി, ജൂണ്‍ 30 ന് ബംഗളൂരുവില്‍ നിന്ന് വന്ന 43 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി, ജൂണ്‍ 29 ന് ബംഗളൂരുവില്‍ നിന്ന് വന്ന 34 വയസുള്ള മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശിനി എന്നിവര്‍ക്കാണ് ഇതര സംസ്ഥാനത്ത് നിന്ന് വന്ന് രോഗം സ്ഥിരീകരിച്ചത്.

No comments