JHL

JHL

ജി.വി.എച്ച്.എസ്.എസ് മൊഗ്രാൽ എസ്.എസ്.എൽ.സി വിജയികളെ വീട്ടിലെത്തി അഭിനന്ദിച്ചു.

മൊഗ്രാൽ (True news, July, 2020): ജി.വി.എച്ച്.എസ്. എസ് മൊഗ്രാൽ എസ്.എസ്.എൽ.സി പരീക്ഷയിൽ  മുഴുവൻ വിഷയത്തിലും A+ നേടി മൊഗ്രാലിൻ്റെ അഭിമാനമായ് മാറിയ ഫാത്തിമ നിഹയെയും 9 വിഷയങ്ങളിൽ A+ നേടിയ ആയിഷത്ത് തൻസീറ, ഫാത്തിമത്ത് ഫാരിസ എം.കെ എന്നിവരെ അഭിനന്ദനം അറിയിച്ചു.96 % ത്തോളം വിജയം നൽകിയ സ്കൂളിൽ 14 കുട്ടികൾക്ക്  90% മാർക്കും 27 കുട്ടികൾക്ക് 80 % ത്തിലധികം മാർക്കും നേടാനായ്.മൊഗ്രാൽ സ്വദേശിയും ഇപ്പോൾ ചെമ്മനാട് സ്ഥിരം താമസമാക്കിയ അബ്ദുൽ നാസർ-സൽവ ദമ്പതികളുടെ മകളാണ് ഉയർന്ന വിജയം വരിച്ച ഫാത്തിമ നിഹ, പി.ടി.എ പ്രസിഡൻ്റ് സയ്യിദ് ഹാദി തങ്ങൾ, മുൻ പി ടി എ പ്രസിഡൻ്റ് പി.എ.മുഹമദ് ആസിഫ്, എകസിക്യൂട്ടിവ് അംഗം റിയാസ് മൊഗ്രാൽ എന്നിവർ വിജയിച്ച കുട്ടികളുടെ വീട്ടിലെത്തിയാണ് അഭിനന്ദനം അറിയിച്ചത് ,സ്കൂളിൽ വെച്ച് രാഷ്ട്രീയ-സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ട് നടക്കുന്ന പരിപാടിയിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകാനുള്ള തയ്യാറെടുപ്പിലാണ് പി.ടി.എ കമ്മിറ്റി


Advertisement

ഇന്ത്യയിലെ മികച്ച യൂണിവേഴ്സിറ്റിയായ ജെയിൻ യൂണിവേഴ്സിറ്റിയുടെ തൊഴിലധിഷ്ഠിത കോഴ്‌സുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്ലസ് വൺ / പ്ലസ് ടു കോഴ്‌സുകൾ കുമ്പള മഹാത്മാ കോളേജിൽ ഈ അധ്യയന വർഷം മുതൽ 
കുമ്പള : ഹയർ സെക്കണ്ടറി കൊമേഴ്‌സ് ഹ്യൂമാനിറ്റീസ് കോഴ്‌സുകളോടൊപ്പം ഇന്ത്യയിലെ ഏറ്റവും മികച്ച ഡീംഡ് യൂണിവേഴ്സിറ്റിയായ ജെയിൻ യൂണിവേഴ്സിറ്റിയുടെ ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്‌സുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്ലസ് വൺ ബാച്ചുകൾ ഈ വർഷം മുതൽ കുമ്പള മഹാത്മാ കോളേജിൽ ആരംഭിക്കുന്നു. അക്കൗണ്ടിംഗ്, ഇൻഫോർമേഷൻ ടെക്നോളജി ,മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ ന്യൂ ജനറേഷൻ ജോബ് ഓറിയന്റഡ് കോഴ്‌സുകളാണ് ഇക്കൊല്ലം മുതൽ പ്ലസ് ടുവിനോടൊപ്പം നൽകുന്നത്.  . കൂടാതെ പെൺകുട്ടികൾക്കായി പാരാ മെഡിക്കൽ , ടീച്ചേർസ് ട്രെയിനിങ് കോഴ്‌സുകളും ഹയർസെക്കന്ഡറിയോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നു.
ഓൺലൈനായും ഓഫ്‌ലൈനായും പഠിക്കാൻ പറ്റുന്ന ഈ ബാച്ചുകളിലേക്ക് അഡ്മിഷൻ ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്നു.
ഹയർ സെക്കന്ററി കോഴ്സുകൾക്ക് അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത അക്കൗണ്ടിംഗ് ,മാനേജ്‌മെന്റ് കോഴ്‌സുകൾക്ക് ട്യൂഷൻ ഫീസ് നൂറു ശതമാനം ഇളവ് ലഭിക്കും.ടീച്ചേർസ് ട്രെയിനിങ്, പാരാ മെഡിക്കൽ കോഴ്സുകൾക്ക് കോഴ്സ് ഫീസിന്റെ അമ്പതു ശതമാനവും ഇളവ് ലഭിക്കും.
തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ സർട്ടിഫിക്കറ്റുകൾ ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും അഗീകരിക്കപ്പെട്ടിട്ടുള്ളതും നൂറിലധികം രാജ്യങ്ങളുടെ എംബസ്സികളിൽ അറ്റെസ്റ്റു ചെയ്യാവുന്നതുമാണ്.
ലളിതമായ സിലബസോടുകൂടിയ കോഴ്‌സുകൾക്ക് നാൽപ്പതു ശതമാനം ഇന്റെർണൽ മാർക്കുണ്ട്. കൂടാതെ പ്രാക്ടിക്കൽ പഠനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുന്നുണ്ട് 
ക്ലാസ്റൂം ടീച്ചിങ്ങിനു പുറമെ യൂണിവേഴ്സിറ്റി നേരിട്ട് നൽകുന്ന ഓൺലൈൻ ക്ലാസ്സുകളും ലഭ്യമാണ്.വിജയകരമായി കോഴ്സ് പൂർത്തിയ്ക്കുന്നവർക്കു പ്ലേസ്‌മെന്റു, ജോബ് ഫയർ തുടങ്ങിയവയും ജെയിൻ യൂണിവേഴ്സിറ്റി ഓഫർ ചെയ്യ്യുന്നുണ്ട്.

പ്ലസ് ടു കഴിഞ്ഞ ഉടനെ ഒരു തൊഴിൽ സ്വപ്നം കാണുന്നവർക്ക് ഏറ്റവും അനുയോജ്യമായ തരത്തിലാണ് കോഴ്സ് തയ്യാറാക്കിയിട്ടുള്ളത്.



No comments