JHL

JHL

ബന്തിയോട്ട് നാലു കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ

കുമ്പള (| True News 6 July 2020): ബന്തിയോട്ട് നാലു കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ. ബന്തിയോട് അടുക്ക ബൈദലയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നാണ് 4.2 കിലോ കഞ്ചാവുമായി ബൈദലയിൽ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന മുഹമ്മദ് ബാതിഷയെ(36)യാണ് പിടികൂടിയത്. എസ് ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രദീഷ് ഗോപാലൻ, രാജേഷ്, രൂപേഷ്, ദിവ്യ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

No comments