JHL

JHL

മാറ്റമില്ലാതെ കോവിഡ്; സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കൂടി രോഗ ബാധ; 111 പേർക്ക് രോഗ വിമുക്തി.68 പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗം. കാസറഗോഡ് ജില്ലയിൽ 13 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു


കാസറഗോഡ്/ തിരുവനന്തപുരം (True News, July 7, 2020) : ഇന്ന് സംസ്ഥാനത്ത് 272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 111 പേർക്ക് രോഗവിമുക്തി.68 പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. എന്നാൽ ഉറവിടം കണ്ടെത്താനാകാത്ത പതിനഞ്ചു കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കാസർഗോഡ് ജില്ലയിൽ 13  പേർക്ക് രോഗം സ്ഥിരീകരിച്ചു 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 157  പേർ വിദേശത്ത് നിന്നും, 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 7 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഒരു സിഐഎസ്എഫ് ജവാന്‍ ഒരു ഡി.എസ്.സി ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചുതാണിത്.
ലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21, കണ്ണൂര്‍ 19, ആലപ്പുഴ 18, കാസര്‍ഗോഡ് 13, പത്തനംതിട്ട 12, കൊല്ലം 11, തൃശൂര്‍ 10, കോട്ടയം 3, വയനാട് 3, ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍
ഇന്ന് ജില്ലയില് 13 പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
വിദേശത്ത് നിന്ന വന്ന എട്ട് പേര്‍ക്കും ബംഗളൂരുവില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും മംഗലാപുരത്തേക്ക് യാത്ര ചെയ്തിരുന്ന രണ്ട് പേര്‍ക്കും മംഗളൂരുവില്‍ താമസിച്ചിരുന്ന ഗര്‍ഭിണിയായ സ്ത്രിയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ജൂണ്‍ 18 ന് ബഹ്‌റിനില്‍ നിന്ന് വന്ന 39 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂണ്‍ 23 ന് ദുബായില്‍ നിന്ന് വന്ന 30 വയസുള്ള പനത്തടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 24 ന് ദുബായില്‍ നിന്നെത്തിയ 52 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, സൗദിയില്‍ നിന്നെത്തിയ 41 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി, ബഹ്‌റിനില്‍ നിന്ന് വന്ന 40 വയസുളള മുളിയാര്‍ പഞ്ചായത്ത് സ്വദേശി, ജൂലൈ രണ്ടിന് സൗദിയില്‍ നിന്ന് വന്ന 27 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, ഒരേകാറില്‍ ബംഗളൂരുവില്‍ നിന്നെത്തിയ 35,30 വയസുള്ള ബദിയഡുക്ക പഞ്ചായത്ത് സ്വദേശികള്‍, ജൂലൈ മൂന്നിന് സൗദിയില്‍ നിന്നെത്തിയ 50 വയസുള്ള മധൂര്‍ പഞ്ചായത്ത് സ്വദേശി, 28 വയസുള്ള ദേലംപാടി പഞ്ചായത്ത് സ്വദേശികള്‍ എന്നിവര്‍ക്കും മംഗളൂരുവില്‍ ദിവസേന ജോലിയ്ക്ക് പോയി വന്ന ചെങ്കള പഞ്ചായത്തിലെ 35 കാരനും മംഗളൂരുവില്‍ താമസിച്ചു വരികയായിരുന്ന ഉദുമ പഞ്ചായത്തിലെ 27 വയസുള്ള ഗര്‍ഭിണിയ്ക്കും ജൂണ്‍ 29 ന് മംഗളൂരുവിലേയ്ക്ക് യാത്ര ചെയ്ത ചെങ്കള പഞ്ചായത്തിലെ 47 കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.

No comments