JHL

JHL

പോലീസ് പിന്തുടരുന്നതിനിടെ അപകടത്തിൽപ്പെട്ട കാറിൽ നിന്നും കണ്ടെത്തിയത് പത്തുകിലോ കഞ്ചാവ്; കാറിലുണ്ടായിരുന്നവർ പൊലീസിന് പിടികൊടുക്കാതെ രക്ഷപ്പെട്ടു


മഞ്ചേശ്വരം (True News, July 7,2020): പോലീസ് പിന്തുടരുന്നതിനിടെ അപകടത്തിൽപ്പെട്ട കാറിൽ നിന്നും   പത്തു കിലോ കഞ്ചാവ് കണ്ടെടുത്തു. ഹൊസങ്കടി ബട്ടിപ്പദവിലാണ് സംഭവം. കാറിൽ കഞ്ചാവ് കടത്തുന്നതായി മഞ്ചേശ്വരം പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ഉച്ചയോടെ പരിശോധനക്കിറങ്ങിയ അഡിഷണൽ എസ് ഐ ബാലചന്ദ്രനും സംഘവുമാണ് സ്വിഫ്റ്റ് കാറിൽ കടത്താൻ ശ്രമിച്ച പത്തു കിലോ കഞ്ചാവു കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ ഡ്രൈവർ കാർ അതിവേഗം ഓടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.ഇതിനിടെ  നിയന്ത്രണം വിട്ട കാർ  റോഡിനു വശത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. എന്നാൽ വാഹനത്തിലുണ്ടായിരുന്നവർ പോലീസെത്തും മുമ്പേ ഓടി രക്ഷപ്പെട്ടു. കാർ പരിശോധിച്ചപ്പോൾ ഓരോ കിലോഗ്രാമിന്റെ പത്തു പാക്കെറ്റുകളിലായി സൂക്ഷിച്ച നിലയിൽ. കഞ്ചാവ് കണ്ടെത്തുകയായിരുന്നു.കാറിൽ ഒരാൾ മാത്രമാണുണ്ടായിരുന്നതെന്നാണ് മനസിലാക്കുന്നത്. എന്നാൽ ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പിടികൂടാനുള്ള നടപടികൾ ആരംഭിച്ചതായും മഞ്ചേശ്വരം പോലീസ് അറിയിച്ചുകഞ്ചാവും കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട് .

No comments