JHL

JHL

ഹുബ്ലിയിൽ നിന്നും ടാക്സി കാറിൽ നാട്ടിൽ വരുന്നതിനിടെ മരണപ്പെട്ട മൊഗ്രാൽ പുത്തൂർ പ്രാഥമിക പരിശോധനയിൽ കോവിഡ് കണ്ടെത്തി.


കാസർകോട് (True News, July 7, 2020)): ഹുബ്ലിയിൽ നിന്നും ടാക്സി കാറിൽ നാട്ടിൽ വരുന്നതിനിടെ മരണപ്പെട്ട മൊഗ്രാൽ പുത്തൂർ പ്രാഥമിക പരിശോധനയിൽ കോവിഡ് കണ്ടെത്തി. കാസർഗോഡ് നടത്തിയ ട്രൂനാറ്റ് ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളുടെ തൊണ്ടയിലെ സ്രവം വിദഗ്ദ്ധ പരിശോധനക്കായി പെരിയ കേന്ദ്ര സർവ്വകലാശായിലെ ലാബിലേക്ക് അയച്ചു. 
മൊഗ്രാല്‍പുത്തൂര്‍ കോട്ടക്കുന്നിലെ ബി എം അബ്ദുര്‍റഹ്മാന്‍ (48) ആണ് മരിച്ചത്. ബന്ധുക്കളായ രണ്ടു പേര്‍ക്കൊപ്പം കര്‍ണാടക ഹുബ്ലിയില്‍ നിന്നും കാറില്‍ നാട്ടിലേക്ക് വരികയായിരുന്നു. അബ്ദുര്‍റഹ്മാന് പനിയുണ്ടായിരുന്നു. തലപ്പാടിയില്‍ നിന്ന് ടാക്സി കാറില്‍ വീട്ടിലേക്ക് വരുന്നതിനിടെ പനി മൂര്‍ച്ഛിക്കുകയും ഇതേ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാളുടെ കൂടെ കാറിൽ ഒപ്പം വന്നവര്‍ ക്വാറന്റൈനില്‍ പോയിട്ടുണ്ട് .

advertisemnt 

No comments