JHL

JHL

കോവിഡ് സമ്പർക്ക വ്യാപനം : കുമ്പളയിലും ഉപ്പളയിലും കാസർഗോഡുമടക്കം മൽസ്യ പച്ചക്കറി മാർക്കറ്റുകൾ അടച്ചിടാൻ കളക്ടറുടെ ഉത്തരവ്

കാസര്‍കോട്: (True News, July 10, 2020) കോവിഡ് സമ്പർക്ക  വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുമ്പളയിലും ഉപ്പളയിലും കാസർഗോഡുമടക്കം മൽസ്യ പച്ചക്കറി മാർക്കറ്റുകൾ അടച്ചിടാൻ കളക്ടറുടെ ഉത്തരവ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിവിധ സ്ഥലങ്ങളിലെ മത്സ്യ-പച്ചക്കറി മാര്‍ക്കറ്റുകള്‍ അടച്ചിടാനും ചില സ്ഥലങ്ങള്‍ കണ്ടെയിന്‍മെന്റ് സോണായും കലക്ടര്‍ പ്രഖ്യാപിച്ചു. കാലിക്കടവ് ഫിഷ് വെജിറ്റബിള്‍ മാര്‍ക്കറ്റ്, ചെര്‍ക്കള ടൗണ്‍ ഏരിയ, കാഞ്ഞങ്ങാട് ഫിഷ് മാര്‍ക്കറ്റ്, വെജിറ്റബിള്‍ മാര്‍ക്കറ്റ്, തൃക്കരിപ്പൂര്‍ ഫിഷ്, മീറ്റ് മാര്‍ക്കറ്റ്, നീലേശ്വരം ഫിഷ് മാര്‍ക്കറ്റ്, കാസര്‍കോട് ഫിഷ് ആന്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റ്, കുമ്പള ഫിഷ് ആന്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റ്, കുഞ്ചത്തൂര്‍ മാട ഉപ്പള ഫിഷ് മാര്‍ക്കറ്റ്, ഉപ്പള ഹനഫി ബസാര്‍ പച്ചക്കറിക്കട, മജീര്‍പള്ള മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് ജൂലൈ 10 മുതല്‍ ഒരാഴ്ചക്കാലം (ജൂലൈ 17 വരെ) പൂര്‍ണമായും കടകള്‍ അടച്ചിടാന്‍ കലക്ടര്‍ നിര്‍ദേശിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം വീഡിയോ കോൺഫറൻസിലൂടെ ജില്ലാ കലക്ടർ ഡോ ഡി. സജിത് ബാബു ജില്ലാ പോലീസ് മേധാവി ഡി ശിൽപ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എം വി രാംദാസ് എന്നിവർ നടത്തിയ അടിയന്തിര യോഗ തീരുമാന പ്രകാരമാണിത്.


No comments