JHL

JHL

ഓമ്‌നി വാനിൽ കടത്തുകയായിരുന്ന 7,000 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി


കാസർകോട്(|True News, July11,2020) :7,000 പായ്ക്കറ്റ് നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി  ഓമ്‌നി വാനിൽ കടത്തുകയായിരുന്ന  നിരോധിത പുകയില ഉത്പന്നങ്ങളാണ്  കാസർകോട് പോലീസ് പിടികൂടിയത് . ഡ്രൈവർ വാഹനമുപേക്ഷിച്ച് രക്ഷപ്പെട്ടു.ഉളിയത്തടുക്കയിലെ നാഷണൽ നഗറിൽവെച്ചുള്ള വാഹനപരിശോധനയ്ക്കിടെയാണ് പിടികൂടിയത്. വാഹനവും പുകയില ഉത്പന്നങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. പുകയില ഉത്പന്നങ്ങൾക്ക് രണ്ടുലക്ഷത്തോളം രൂപ വില വരും. കാസർകോട് ടൗൺ എസ്.ഐ. യു.പി.വിപിൻ, എ.എസ്.ഐ. മനോജ്, ഉണ്ണിക്കൃഷ്ണൻ, രഘുനാഥൻ, കലേഷ് എന്നിവർ പരിശോധനാസംഘത്തിലുണ്ടായിരുന്നു 

No comments