മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ റോഡുകൾക്കായി അരക്കോടി രൂപ അനുവദിച്ചു
കാസർകോട്(True News. July11, 2020): മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ റോഡുകൾക്കായി അരക്കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി. എം എൽ എ എം സി ഖമറുദ്ദീൻ അറിയിച്ചതാണിത്. . മഞ്ചേശ്വരം പഞ്ചായത്തിലെ എൻ.എച്ച്.-ദെവിപുര (4.50 ലക്ഷം), കാജൂർ ട്രാൻസ്‌ഫോർമർ-അങ്കണവാടി റോഡ് (നാലുലക്ഷം), വൊർക്കാടി പഞ്ചായത്തിലെ കുണ്ടാപ്പു-പാലത്തടി റോഡ് (4.50 ലക്ഷം), മീഞ്ച പഞ്ചായത്തിലെ നെക്കരക്കാട്-ചിഗ്ർപദെ റോഡ് (4.50 ലക്ഷം), മംഗൽപാടി പഞ്ചായത്തിലെ അടക്ക ഗാന്ധിനഗർ റോഡ് (4.50 ലക്ഷം), ജി.എച്ച്.എസ്.എസ്. കുക്കാർ സ്കൂൾ പിറകുവശം റോഡ് (4.60 ലക്ഷം), പൈവളിഗെ പഞ്ചായത്തിലെ മുളിഗദ്ധെ-കബരിമാർ റോഡ് (4.50 ലക്ഷം), കയാർകട്ടെ-മദനെകോടി റോഡ് പുത്തിഗെ പഞ്ചായത്തിലെ കണ്ണൂർകുന്നിൽ-കുർക്കച്ചാൽ റോഡ് (4.50 ലക്ഷം), ബാളിഗെ-നേരിയ റോഡ് (4.50 ലക്ഷം), എൻമകജെ പഞ്ചായത്തിലെ കുദുവ-ഉക്കിനടുക്ക റോഡ് (4.90 ലക്ഷം) എന്നീ റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചത്.
Post a Comment