JHL

JHL

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വ്യത്യസ്ത സംഭവങ്ങളിലായി ബലാത്സംഗം ചെയ്തതായി പരാതി ;പെൺകുട്ടിയുടെ സഹോദരിയുടെ മകനടക്കം രണ്ടുപേർക്കെതിരെ കേസ്

കാർക്കള(True News, Jul11,2020) : രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി. കാർക്കള പൊലീസ് രണ്ടുപേർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കാർക്കളയിൽ കല്യാ വില്ലേജിലാണ് സംഭവം. ഒരേ പെൺകുട്ടിയെത്തന്നെ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി രണ്ടുപേർ ബലാത്സംഗം ചെയ്തതായി കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകുകയായിരുന്നു.ആദ്യ സംഭവത്തിൽ 2019 ഏപ്രിൽ 23 നു കാർക്കള സ്വദേശിയും കുട്ടിയുടെ മൂത്ത സഹോദരിയുടെ മകനുമായ പ്രകാശ് ഷെട്ടി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. രണ്ടാമത്തെ സംഭവത്തിൽ നിട്ടെ കാമനബയൽ സ്വദേശി പ്രതീപ് ആചാര്യ പെൺകുട്ടിയെ 2019 നവംബർ ഡിസംബർ മാസങ്ങളിലായി മൂന്നു പ്രാവശ്യം ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടിനു സമീപത്തെ കുറ്റിക്കാട്ടിലും ഒരു ഓട്ടോ റിക്ഷക്കകത്തും വെച്ചാണത്രെ പ്രതീപ് ആചാര്യ കുട്ടിയെ പീഡിപ്പിച്ചത്.പെൺകുട്ടി ഇപ്പോൾ ഗർഭിണിയാണെന്നാണ് വിവരം
Advertisemet

 

   

No comments