JHL

JHL

ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് മംഗൽപാടി പഞ്ചായത്തിൽ ആറും മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ മൂന്നും അടക്കം പതിനെട്ടുപേർക്ക്;ഒന്നും മൂന്നും വയസുള്ള പെൺകുട്ടികളടക്കം ഏഴുപേർക്ക് സമ്പർക്കത്തിലൂടെ രോഗ ബാധ

കാസറഗോഡ് (True News, July11,2020) : ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് പതിനെട്ടു പേർക്ക്.ഇതിൽ നാലുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും ഏഴു പേർ വിദേശത്തു നിന്ന് വന്നവരുമാണ്. ഏഴുപേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം വന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചതിൽ മംഗൽപാടി പഞ്ചായത്തിൽ നിന്ന് ആറും മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ നിന്നും മൂന്നും കുമ്പള വോർക്കാടി മീഞ്ച എന്നീ പഞ്ചായത്തുകളിൽ നിന്നും ഓരോന്നു വീതവുമുൾപ്പെടുന്നു. മംഗൽപാടി പഞ്ചായത്തിൽ ഒന്നും മൂന്നും വയസുള്ള പെൺകുട്ടികൾക്കും രോഗം സ്ഥിരീകരിച്ചു.
സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവർ
പ്രാഥമിക സമ്പര്ക്കത്തിലൂടെ മംഗല്പാടി പഞ്ചായത്തിലെ 74,21 വയസുള്ള സ്ത്രീകള്ക്കും മൂന്ന് വയസുള്ള പെണ്കുട്ടിക്കും,കുമ്പള പഞ്ചായത്തിലെ 19 വയസു കാരനും, മീഞ്ച പഞ്ചായത്തിലെ 43 വയസുള്ള സ്ത്രിയ്ക്കും, വോര്ക്കാടി പഞ്ചായത്തിലെ 10 വയസുള്ള പെണ്കുട്ടിയ്ക്കും മംഗല്പാടി പഞ്ചായത്തിലെ ഒരു വയസുള്ള പെണ്കുഞ്ഞിനും
ഇതര സംസ്ഥാനങ്ങളില് നിന്നെത്തിയവർ
ജൂണ് 27 ന് ബംഗളൂരുവില് നിന്ന് കാറില് വന്ന 38,36 വയസുള്ള മൊഗ്രാല്പൂത്തൂര് പഞ്ചായത്ത് സ്വദേശികള്,ജൂണ് 29 ന് കാറില് വന്ന 58 വയസുള്ള മെഗ്രാല്പുത്തൂര് പഞ്ചായത്ത് സ്വദേശി, ജൂണ് 16 ന് ട്രെനില് വന്ന മംഗല്പാടി സ്വദേശി (ഇരുവരും മഹാരാഷ്ട്രയില് നിന്നെത്തിയവർ
വിദേശത്ത് നിന്ന് വന്നവർ
ജൂണ് 13 ന് വന്ന 36 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശി, ജൂണ് 29 ന് വന്ന 47 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി (ഇരുവരും ഖത്തറില് നിന്ന് വന്നവര്)ജൂണ് 27 ന് വന്ന 25 വയസുള്ള കാസര്കോട് നഗരസഭാ സ്വദേശി, ജൂണ് 24 ന് വന്ന 33 വയസുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശി( ഇരുവരും ദുബായില് നിന്ന് വന്നവര്),ജൂണ് 24 ന് കുവൈത്തില് നിന്ന് വന്ന 39 വയസുള്ള കള്ളാര് പഞ്ചായത്ത് സ്വദേശിനി, ജൂലൈ നാലിന് സൗദിയില് നിന്ന് വന്ന 58 വയസുള്ള തൃക്കരിപ്പൂര് പഞ്ചായത്ത് സ്വദേശി ജൂലൈ ഒന്നിന്സൗദി അറേബ്യയിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങി കാർ മാർഗ്ഗം വന്ന 32 വയസ്സുള്ള പിലിക്കോട് സ്വദേശി എന്നിവര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

No comments