JHL

JHL

കോവിഡ് സാഹചര്യം സങ്കീർണമാകുന്നു; സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.234 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം;കാസർഗോഡ് ജില്ലയിൽ 18 പേർക്ക് രോഗം ബാധിച്ചു


തിരുവനന്തപുരം:/ കാസറഗോഡ് (True News, July 11,2020)കോവിഡ് സാഹചര്യം സങ്കീർണമാകുന്നു സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചതാണിത് 234 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചു.ഇന്ന് രണ്ടു പേർ കോവിഡ് ബാധിച്ചു മരിച്ചുതിരുവനന്തപുരത്ത് സൈഫുദ്ദീന്‍ (66), എറണാകുളത്ത് പി.കെ ബാലകൃഷ്ണന്‍ (79) എന്നിവരാണ് മരിച്ചത്. 

67 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 76 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന വന്നവരാണ്. 234 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. രണ്ട്ആരോഗ്യപ്രവര്‍ത്തകര്‍, ഐടിബിപി 2, ബിഎസ്എഫ് 2, ഡിഎസ്.സി 4 എന്നിങ്ങനെയും രോഗം ബാധിച്ചിട്ടുണ്ട് 

കാസർഗോഡ് ജില്ലയിൽ 18 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട്ട് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 18 പേരില്‍ 7 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ. ഏഴ് പേര്‍ വിദേശത്തു നിന്നും വന്നവരും 4 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 19 വയസുകാരന്‍, മൂന്നുവയസുകാരി, 74 വയസുകാരി, 21 കാരി, 10 വയസുള്ള പെണ്‍കുട്ടി, 43 വയസുകാരി, ഒരു വയസുള്ള പെണ്‍കുഞ്ഞ് എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്

ഹാരാഷ്ട്രയില്‍ നിന്നുമെത്തിയ 58, 52 വയസുള്ളവര്‍, ബാംഗ്ലൂരില്‍ നിന്നുമെത്തിയ 38, 36 വയസുള്ളവര്‍, ഖത്തറില്‍ നിന്നെത്തിയ 36 വയസുകാരന്‍, ദുബൈയില്‍ നിന്നെത്തിയ 25 കാരന്‍, കുവൈത്തില്‍ നിന്നെത്തിയ 39 കാരി, സൗദിയില്‍ നിന്നെത്തിയ 58 കാരന്‍, ദുബൈയില്‍ നിന്നെത്തിയ 33 കാരന്‍, ഖത്തറില്‍ നിന്നെത്തിയ 47 കാരന്‍, സൗദിയില്‍ നിന്നെത്തിയ 32 കാരന്‍ എന്നിവര്‍ക്കും കോവിഡ് പോസിറ്റീവായി..ആർക്കും രോഗമുക്തിയില്ല
രോഗബാധ സ്ഥിരീകരിച്ചതിന്റെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക് 
തിരുവനന്തപുരം 69, ആലപ്പുഴ 87, പത്തനംതിട്ട 54, മലപ്പുറംകോഴിക്കോട് 17, കോട്ടയം 15, ഇടുക്കി 5 എന്നിങ്ങനെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചതിന്റെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക് 



No comments