JHL

JHL

നേത്രാവതി പാലത്തിൽ കാറിടിച്ചു തെറിപ്പിച്ച ബൈക്ക് യാത്രക്കാരൻ മിനിലോറിക്കടിയിൽപ്പെട്ട് മരിച്ചു; മറ്റൊരാൾക്ക് ഗുരുതരം


തൊക്കോട്ടു (True News, July 11, 2020): കാറിടിച്ചതിനെ തുടർന്ന്  ബൈക്ക് യാത്രക്കാരൻ തെറിച്ചുവീണ്  മിനിലോറിക്കടിയിൽപെട്ട് മരിച്ചു.  സഹായാത്രികനായ  സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് നേത്രാവതിപ്പാലത്തിൽ വെച്ചാണ് അപകടമുണ്ടായത്. ഉള്ളാൾ ബന്ദിക്കോട്ടയിലെ ഉബൈദ് (28) ആണ് മരണപ്പെട്ടത്. ഇയാളുടെ കൂടെ ബൈക്കിൽ പിൻസീറ്റിൽ സഞ്ചരിച്ചിരുന്ന ശാക്കിറിനു   ഗുരുതരമായി പരിക്കേറ്റു. 
മംഗളൂരുവിൽ നിന്നും ഉള്ളാളിലേക്കു വരികയായിരുന്ന ഉബൈദ് ഓടിച്ച ബൈക്കിന്റെ പുറകിലേക്ക് കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് മറിഞ്ഞു വീഴുകയും  ഉബൈദ്  അടുത്ത ട്രാക്കിലൂടെ പോകുകയായിരുന്ന മിനി ലോറിയുടെ  അടിയിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഇയാൾ  സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.

സോമേശ്വര മുനിസിപ്പാലിറ്റിയിൽ മാനേജരായി ജോലി ചെയ്യുന്ന കൃഷ്ണ എന്നയാളുടെ കാറാണ് അപകടമുണ്ടാക്കിയത്. സംഭവസ്ടലത്തുനിന്നു കാറുമായി രക്ഷപ്പെട്ട ഇയാളെ നാട്ടുകാർ തൊക്കോട്ട് മേൽപ്പാലത്തിലെത്തിയപ്പോൾ പിന്തുടർന്ന് പിടികൂടി.ഇയാൾ കറുവാങ്ങിയിട്ടു രണ്ടു ദിവസം മാത്രമേ ആയുള്ളൂവെന്നാണ് അറിയുന്നത്.
ഉള്ളാൾ സ്വദേശിയായ ഉബൈദ് ഈ വരുന്ന  ഇരുപത്തിമൂന്നാം തീയതി വിവാഹിതനാവേണ്ടിയിരുന്നതാണ്.



No comments