JHL

JHL

കാഞ്ഞങ്ങാട് സ്വദേശി റാസല്‍ഖൈമയില്‍ കാറിടിച്ചു മരിച്ചു


കാഞ്ഞങ്ങാട്: (True News, July11, 2020)  കൊളവയല്‍ കൊത്തിങ്കാല്‍ സ്വദേശി ദുബൈ റാസല്‍ഖൈമയില്‍ വാഹന അപകടത്തില്‍ മരിച്ചു.കൊളവയല്‍ കൊത്തിങ്കാലിലെ ഇബ്രാഹിന്റെയും സഹിദയുടെ മകന്‍ മുഹമ്മദ് റാബിര്‍ (22) നാണ് മരിച്ചത്.റാസല്‍ഖൈ മയിലെ ഷംസ് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനാണ് .
വെള്ളിയാഴ്ച രാത്രി 11 മണിക്ക് സൂപ്പര്‍ മാര്‍ക്കറ്റിന് സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിച്ച് റോഡ് മുറിച്ച് കടക്കുപ്പോള്‍ അമിത വേഗതയില്‍ വന്ന വാഹന ഇടിപ്പിച്ച് തെറിപ്പിച്ചത്.പരിക്കേറ്റ് ചികില്‍സക്കിടെ ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. അവധി കഴിഞ്ഞ് ജനുവരിയിലാണ് മുഹമ്മദ് റാബിര്‍ ജോലി വിദേശത്തേക്ക് പോയത്.സഹോദരങ്ങള്‍ :ജബ്ബാര്‍ (അബുദാബി) ,മുബഷിറ ,റബീന .മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു


No comments