JHL

JHL

മഞ്ചേശ്വരത്ത് വീണ്ടും കഞ്ചാവ് വേട്ട; നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്നും മുപ്പത് കിലോ കഞ്ചാവ് പിടികൂടി

മഞ്ചേശ്വരം (True News, July11.2020): മഞ്ചേശ്വരത്ത് വീണ്ടും കഞ്ചാവ് വേട്ട. ആനക്കല്ല് ഗുവദപ്പടുപ്പില്‍ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്നുമാണ് മുപ്പത് കിലോ കഞ്ചാവ് പിടികൂടിയത്.  ശനിയാഴ്ച ഉച്ചയോടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആനക്കല്ല് ഗുവാദപ്പടുപ്പില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തെ ഷെഡില്‍ നടത്തിയ  പരിശോധനയിലാണ് 30 കിലോ കഞ്ചാവ് കണ്ടെത്തിയത്. ഷെഡില്‍ വില്‍പ്പനക്കായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികൾ.. എന്നാൽ ഈ കഞ്ചാവ് കെട്ടുകൾ ഒളിപ്പിച്ചവരെപ്പറ്റിയ വിവരമൊന്നും ലഭിച്ചില്ല. പോലീസ് എത്തുന്നതിനിടെ ഇവർ രക്ഷപ്പെട്ടതായാണ് കരുതുന്നത്.. ഇവരെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഈയടുത്തായി എക്സൈസും പോലീസും വ്യാപകമായി കഞ്ചാവ് പിടികൂടുന്നുണ്ട്.  

No comments