JHL

JHL

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹത്തിനിടെ മെഹന്തി സൽക്കാരവും ഡിജെ പാർട്ടിയും; വരനും പിതാവിനുമെതിരെ പോലീസ് കേസ്

 

മംഗളൂരു (True News, July,2020): കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹത്തിനിടെ മെഹിന്തിസൽക്കാരവും  ഉച്ച ഭാഷിണി ഉപയോഗിച്ച് ഡിജെ പാർട്ടിയും നടത്തിയ സംഭവത്തിൽ    വരനും പിതാവിനുമെതിരെ പോലീസ് കേസെടുത്തു ജൂലൈ ഒന്നിന് .മംഗളൂരുവിനടുത്ത് അമ്മുഞ്ചയിലാണ്‌ കേസിനാസ്പദമായ സംഭവം നടന്നത് . അടുത്തുനടക്കാൻ പോകുന്ന കല്യാണത്തിന് മുന്നോടിയായാണ് മെഹിന്തി പാർട്ടിയും  ഡിജെ ഡാൻസും അരങ്ങേറിയത്.  
അമ്മുഞ്ചയിലെ ശിവപ്പ പൂജാരി,  മകൻ തിലക് രാജ്, കണ്ടാലറിയുന്ന മറ്റു ഏതാനും പേർ എന്നിവർക്കെതിരെയാണ് ബണ്ട്വാൾ റൂറൽ പോലീസ് കേസ് ചാർജുചെയ്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 269 ,270 വകുപ്പുകൾ പ്രകാരവും കർണാടക പകർച്ചവ്യാധി ഓഡിനൻസ് 2020 ലെ 5(1) വകുപ്പ് പ്രകാരമാണ് കേസ്.
ഇയാളുടെ വീട്ടിൽ നടന്ന പരിപാടിയിൽ ഇരുനൂറിലധികം ആൾക്കാർ പങ്കെടുത്തതായാണ് വിവരം. മെഹിന്തി ആഘോഷങ്ങൾക്ക് പുറമെ ഉച്ചഭാഷിണി ഉപയോഗിച്ചുകൊണ്ടുള്ള ഡി ജെ നൃത്തവുമുണ്ടായിരുന്നു.  കർണാടകയിൽ അൻപതിൽ  കൂടുതൽ ആളുകൾ പങ്കെടുക്കുന്ന എല്ലാ പരിപാടികളും ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്.കൂടാതെ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. 
പരിപാടിയുടെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും വ്യാപക പ്രതിഷേധത്തിനു കാരണമാവുകയും  തുടർന്ന് ജില്ലാ പോലീസ് സൂപ്രേണ്ട് നിർദേശിച്ചതിനനുസരിച്ചാണ് കേസെടുത്തത് 

No comments