JHL

JHL

മംഗളൂരു വെൻലോക്ക് ആശുപത്രിയിൽ നിന്നും കോവിഡ് ചികിൽസക്കിടെ യുവാവ് ചാടിപ്പോയി


മംഗളൂരു (True News, July6,2020): മംഗളൂരുവിൽ കോവിഡ് ചികിത്സയിലിരുന്ന യുവാവ് അധികൃതരുടെ കണ്ണ് വെട്ടിച്ച് ചാടി രക്ഷപ്പെട്ടു.ഇവിടെ വെൻലോക്ക് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്ന പുത്തൂർ സ്വദേശിയായ പതിനെട്ടു വയസുകാരനായ ദേവരാജ് എന്ന  യുവാവാണ് ആശുപത്രി അധികൃതരുടെ കണ്ണു വെട്ടിച്ചു കടന്നുകളഞ്ഞത്.  മംഗളൂരുവിലെ മുത്തച്ഛന്റെ വീട്ടിൽ താമസിച്ചു വരുന്നതിനിടെയാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.
 ജൂലൈ ഒന്നിന് ഇയാൾ സ്വമേധയാ കോവിഡ് ലക്ഷണങ്ങളോടെ വെൻലോക്ക് ആശുപത്രിയിൽ എത്തുകയായിരുന്നു. കോവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇയാളെ ആശുപത്രി അധികൃതർ അഡ്മിറ്റ് ചെയ്യുകയും കൊറോണ വാർഡിലേക്ക് മാറ്റുകയും ചെയ്തു. ഇയാളുടെ തൊണ്ടയിലെ സ്രവം ശേഖരിച്ചു പരിശോധനക്കയക്കുകയുമുണ്ടായി. ഞായറാഴ്ച ഇയാളുടെ കോവിഡ് പരിശോധന ഫലം ലഭിക്കുകയും പോസിറ്റിവാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ വൈകുന്നേരത്തോടെ ഇയാൾ ആശുപത്രി അധികൃതരെ കബളിപ്പിച്ചു ഇവിടുന്നു രക്ഷപ്പെടുകയായിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് ഇയാളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്  ചെന്ന് കോവിഡ് പരിശോധന 

No comments