JHL

JHL

മലർവാടി ഗ്ലോബൽ ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം 2021 : ജില്ലാ തല ഒരുക്കങ്ങൾ പൂർത്തിയായി

കാസർകോഡ്(www.truenewsmalayalam.com 18 JANUARY 2021) : കേരളത്തിനകത്തും പുറത്തുമുള്ള മലയാളി വിദ്യാർത്ഥികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ മലർവാടി ബാലസംഘവും ടീൻ ഇന്ത്യയും സംയുക്തമായി നടത്തുന്ന ഗ്ലോബൽ ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം 2021 വിജയിപ്പിക്കുന്നതിനായി ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലാ തല സംഘാടകസമിതി രൂപീകരിച്ചു. വി.എൻ ഹാരിസ് (രക്ഷാധികാരി) ബഷീർ ശിവപുരം (ജനറൽ കൺവീനർ) വി.കെ. ജാസ്മിൻ (അസി: കൺവീനർ) അഷ്റഫ് ബായാർ ( കമ്മ്യൂണിക്കേഷൻ ) ഇസ്മായിൽ പള്ളിക്കര  (രജിസ്ട്രേഷൻ ) ഇസ്മായിൽ മാസ്റ്റർ (പ്രചരണം ) ബി.കെ മുഹമ്മദ് കുഞ്ഞ് സ്രമ്മാനം) എന്നിവരെ വിവിധ വകുപ്പുകളിലായി തെരെഞ്ഞെടുത്തു. www.malarvadi.org എന്ന വെബ് സൈറ്റിലാണ് രജിസ്ട്രേഷൻ ചെയ്യേണ്ടത്. ഹൈസ്കൂൾ വിഭാഗത്തിന്റെ മത്സരം ജനുവരി 23 നും യു. പി .വിഭാഗത്തിന്റെ ത് ജനുവരി 29 നും എൽ.പി.വിഭാഗത്തിന്റെ പരീക്ഷ ജനുവരി 30 നും നടക്കുന്നതാണ്. രാവിലെ 9 മണി മുതൽ വൈ. 5 മണി വരെയാണ് മത്സര സമയം. രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി ജനുവരി 20 നാണ് . കുട്ടികളിൽ വിജ്ഞാനത്തോടൊപ്പം മൂല്യ ബോധവും സാമൂഹികാവബോധവും വളർത്തിയെടുക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. നിരവധി സമ്മാനങ്ങളാണ് വിജയികൾക്കായി ഒരുക്കിയിട്ടുള്ളത്. മത്സര സംബന്ധമായ സംശയ നിവാരണത്തിന് ബന്ധപ്പെടുക : 95620155 86, 9447873129

No comments