JHL

JHL

വികസന പാക്കേജിന് ആവശ്യപ്പെട്ടത് 270 കോടി, ലഭിച്ചത് 125 കോടി

കാസർകോട് (www.truenewsmalayalam.com 16 JANUARY 2021): കാസർകോട് വികസന പാക്കേജിന് 270 കോടി രൂപയാണ് ബജറ്റിൽ ആവശ്യപ്പെട്ടത്. പക്ഷേ അനുവദിച്ചത് 125 കോടി മാത്രം. കഴിഞ്ഞ ബജറ്റിൽ അനുവദിച്ച 75 കോടിയേക്കാൾ കൂടുതൽ ഇത്തവണ ഉണ്ട് എന്നത് ആശ്വാസം.  

ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 2013 ൽ തുടങ്ങിയതാണ് കാസർകോട് വികസന പാക്കേജ്. 11000 കോടി രൂപയുടെ സമഗ്ര വികസന പദ്ധതിയാണിത്. പക്ഷേ എല്ലാ ബജറ്റുകളിലും തുച്ഛമായ തുക മാത്രമാണ് അനുവദിക്കാറ്. ഈ വർഷത്തെ 125 കോടി അടക്കം 7 വർഷംകൊണ്ട് ലഭിച്ചത്  720 കോടി മാത്രമാണ്. ജല സംരക്ഷണം, ആരോഗ്യ മേഖലയിൽ പുതിയ പദ്ധതികൾ തുടങ്ങിയവയ്ക്കു വേണ്ടിയാണ് ഇത്തവണ 270 കോടി രൂപയുടെ പദ്ധതി നിർദേശം സർക്കാരിനു സമർപ്പിച്ചത്. 

No comments