JHL

JHL

മുസ്ലിംലീഗ് ജില്ലാ കൗണ്‍സില്‍ അംഗം സീതി ഹാജി നിര്യാതനായി

ചെങ്കള(www.truenewsmalayalam.com): ചെങ്കള മാരയിലെ പൗരപ്രമുഖനും ദീര്‍ഘകാലം മാര മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് പ്രസിഡണ്ടും,  പ്രമുഖ കരാറുകാരനുമായ സീതി ഹാജി 82 അന്തരിച്ചു. മര്‍ഹും മുഹമ്മദ് ഖാദരിയ്യ മര്‍ഹും ആയിഷ എന്നിവരുടെ മകനാണ്. മുസ്ലിംലീഗ് ജില്ലാ കൗണ്‍സില്‍ അംഗമാണ് സീതി  ഹാജി.എം എസ് മുസ്തഫ( ബിസിനസ്), എം എസ് അബ്ദുല്‍ ഹക്കീം(പിഡബ്ല്യൂഡി കോണ്‍ട്രാക്ടര്‍), മാരയിലെ മര്‍ഹും ബദരിയാ അബ്ബാസിന്റെ ഭാര്യ സുഹറ, ആലംപാടിയിലെ സത്താര്‍ മുബാറക്കിന്റെ ഭാര്യ ഹാജറ എന്നിവര്‍ മക്കളാണ്. മറിയംബി, മിസ്രിയ എന്നിവര്‍ മരുമക്കള്‍ ആണ്. പാണര്‍ കുളത്തെ മര്‍ഹൂം മുക്രി അബ്ദുല്ലഹാജി, പരേതരായ ആയിഷാബി, ബീഫാത്തിമ, മറിയം, സൈനബി എന്നിവര്‍ സഹോദരീസഹോദരന്മാരാണ്. ഉച്ചയ്ക്ക് 3 ന് മാര മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദില്‍ ഖബറടക്കം ചെയ്യും.

No comments