JHL

JHL

പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു

കുമ്പള (www.truenewsmalayalam.com): കുമ്പളയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. കുമ്പള നായ്ക്കപ്പിലെ പ്രദോഷിനെയാണ് കുമ്പള സി ഐ പ്രമോദും സംഘവും അറസ്റ്റ് ചെയ്തത്. കുമ്പള ടൗണിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.

ഭീഷണിപ്പെടുത്തി ബൈക്കിൽ കൊണ്ടുപോയി ഫോട്ടോയെടുത്തും ലൈംഗികമായ ഉദ്ദേശത്തോടു കൂടി കൂടെകൂടിയുമെന്നാണ് കേസ് . കഴിഞ്ഞ ഡിസംബർ ഇരുപത് മുതൽ ജനുവരി എട്ട് വരെ നിരന്തരം പീഡിപ്പിച്ചു എന്നാണ് പരാതി.

No comments