JHL

JHL

ഒരു കോടി പതിനഞ്ചു ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടു കാസറഗോഡ് മംഗളൂരു വിമാത്താവളത്തിൽ പിടിയിൽ

മംഗളൂരു (True News, Jan 15 ,2021): ഒരു   കോടി  പതിനഞ്ചു ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടു കാസറഗോഡ്   മംഗളൂരു അന്താരാഷ്ട്ര വിമാത്താവളത്തിൽ പിടിയിൽ.   കാസറഗോഡ് മേൽപറമ്പ് മുഹമ്മദ് ഫൈസൽ (37) കുമ്പള മുഗു സ്വദേശി മുഹമ്മദ് ഷുഹൈബ് (31)   എ​ന്നി​വ​രി​ൽ​നി​ന്നാ​ണ് മംഗളൂരു കസ്റ്റംസ്  1.09  കോ​ടി​രൂ​പ വി​ല​വ​രു​ന്ന 2150 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ചെടുത്തത്  ഷാർജയിൽ നിന്നും ജനുവരി പതിനാലാം തീയതി മഗളൂരുവിലെത്തിയ IX 1384 എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരായിരുന്നു ഫൈസലും ഷുഹൈബും. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്.

ഡെപ്യൂട്ടി കമ്മീഷണർ പ്രവീൺ കണ്ടി സുപ്രന്റെന്റുമാരായ ശ്രീകാന്ത്, സുഭേന്ദു രഞ്ജൻ ബെഹ്‌റ , നവീൻ കുമാർ എന്നിവരടങ്ങിയ കസ്റ്റംസ് സംഘമാണ് സ്വർണം പിടികൂടിയത്. 

No comments