JHL

JHL

കാസറഗോഡ് ബദിയടുക്ക പൊട്ടിപ്പൊളിഞ്ഞ റോഡ് ഉടൻ നന്നാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി റോഡ് ഉപരോധിച്ചു

ചെര്‍ക്കള (www.truenewsmalayalam.com): ചെർക്കള - പെർള അന്തര്‍ സംസ്ഥാന റോഡ്  മെക്കാഡം ടാറിംഗ്‌ പുനഃരാരംഭിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ്‌ ഉപരോധിച്ചു കിടപ്പു സമരം നടത്തി. തിങ്കളാഴ്ച  രാവിലെ നെല്ലിക്കട്ടയിലാണ്‌ റോഡ്‌ ഉപരോധിച്ചത്‌.ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ ഇബ്രാഹിം നെല്ലിക്കട്ട, മാഹിന്‍ കേളോട്ട്‌, പുരുഷോത്തമന്‍ നായര്‍, ഗിരി, അബ്‌ദുള്ള, ഹനീഫ, നാസര്‍ കാട്ടുകൊച്ചി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമരത്തെ തുടര്‍ന്ന്‌ ഏറെ  നേരം ഗതാഗതം തടസ്സപ്പെട്ടു.

 
ഉക്കിനടുക്ക-ചെര്‍ക്കള റോഡ്‌ മെക്കാഡം ടാറിംഗ്‌ ചെയ്യുന്നതിനു നേരത്തെ അനുമതിയും കരാറുമായിരുന്നു. എന്നാല്‍ ഉക്കിനടുക്ക മുതല്‍ ചെര്‍ളടുക്ക വരെ മാത്രമേ മെക്കാഡം ടാറിംഗ്‌ പൂര്‍ത്തിയാക്കിയിട്ടുള്ളൂ. അവശേഷിച്ച ഭാഗങ്ങളില്‍ റോഡ്‌ തകര്‍ന്നു കിടക്കുന്നതിനാല്‍ യാത്ര ദുഷ്‌ക്കരമാണ്‌. ഇതേ തുടര്‍ന്നാണ്‌ നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച്‌ പ്രക്ഷോഭം ആരംഭിച്ചത്‌.

No comments