JHL

JHL

പുല്ലിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഓട്ടോയിലേക്ക് തീ പടർന്ന് ഭാഗികമായി കത്തി നശിച്ചു.

കുമ്പള(www.truenewsmalayalam.com): പുല്ലിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോയിലേക്ക് തീ പടർന്ന് ഭാഗികമായി കത്തി നശിച്ചു. കുമ്പള പൊലീസ് കസ്റ്റഡിയിലുള്ള ഓട്ടോയ്ക്കാണ് തീപിടിച്ചത്. കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര വാർഷികോത്സവത്തോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിനുളള ഒരുക്കത്തിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനു സമീപത്തുള്ള മൈതാനത്തെ പുല്ലുകൾ വെട്ടി വൃത്തിയാക്കിയിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ ജോലിക്കാർ വെട്ടിയിട്ട പുല്ലിന് തീയിട്ട് സ്ഥലം വിടുകയായിരുന്നു. പുല്ല് കത്തുന്നതിനിടെ പൂഴിക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് കുമ്പള ഗവ.ഹയർ സെക്കന്ററി സ്കൂളിന് സമീപം പാർക്കു ചെയ്തിരുന്ന ഓട്ടോയുടെ മുൻ വശത്തേക്ക് തീ പടർന്നു പിടിച്ചു.

 ഇത് ശ്രദ്ധയിൽ പെട്ട പൊലീസ് ഉദ്യോഗസ്ഥർ പാഞ്ഞെത്തി തീയണച്ചു.
     വിവിധ കേസുകളിൽ കസ്റ്റഡിയിലെടുത്ത നിരവധി വാഹനങ്ങളാണ് ഇവിടെ നിർത്തിയിട്ടിരിക്കുന്നത്. പൊലീസിന്റെ സമയോചിത ഇടപെടൽ മറ്റു വാഹനങ്ങളിലേക്ക് തീ പടരുന്നത് തടഞ്ഞു.

No comments