JHL

JHL

മംഗൽപാടി ഹെൽത്ത് ഇൻസ്‌പെക്ടർ ജോലിക്കിടയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു

ഉപ്പള (www.truenewsmalayalam.com) : ഹെൽത്ത് ഇൻസ്‌പെക്ടർ ജോലിക്കിടയിൽ മരിച്ചു. മംഗൽപാടിയിലുള്ള മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുന്ന ഹെൽത്ത് ഇൻസ്‌പെക്ടർ  വി. റജോയി (45) ആണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ മരിച്ചത്. ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച അദ്ദേഹത്തെ മംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 

കഴിഞ്ഞ വർഷമാണ് പ്രമോഷനിലൂടെ ഹെൽത്ത് ഇൻസ്പെക്ടറായി കാസർകോട്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയാണ്. ഭാര്യ രമ്യ(അധ്യാപിക).  രണ്ട് കുട്ടികളും ഉണ്ട്.

 


No comments