JHL

JHL

നഷ്ടപ്പെട്ട് പോയ വാലറ്റ് തിരിച്ച് ലഭിച്ചപ്പോൾ കാഞ്ഞങ്ങാട്‌ സ്വദേശി ജഗദീഷിന് ആശ്വാസം

കുമ്പള (www.truenewsmalayalam.com): നഷ്ടപ്പെട്ട് പോയ രേഖകളും പണവും അടങ്ങിയ വാലറ്റ് തിരിച്ച് ലഭിച്ചപ്പോൾ കാഞ്ഞങ്ങാട്‌ സ്വദേശി ജഗദീഷിന് ആശ്വാസം. കുമ്പള സ്‌കൈലര്‍ വെഡ്‌ഡിങ് സെൻറർ ഉടമ അഷ്‌റഫ് ആണ് ഉടമസ്ഥനെ കണ്ടെത്തി വാലറ്റ് തിരിച്ച് നൽകിയത്. 

കുമ്പള ജി വി എച്ച്‌ എസ്‌ എസ്‌ റോഡില്‍ നിന്നാണ്‌ പഴ്‌സ്‌ കളഞ്ഞു കിട്ടിയത്‌. ഇതേ തുടര്‍ന്ന്‌ സി സി ടി വി ക്യാമറ പരിശോധിച്ചപ്പോഴാണ്‌ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആളുടെ പഴ്‌സാണ്‌ വീണതെന്ന്‌ മനസ്സിലായത്‌. എന്നാല്‍ പഴ്‌സില്‍ ആളെ തിരിച്ചറിയാനുള്ള മേല്‍വിലാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. പഴ്‌സില്‍ ഉണ്ടായിരുന്ന ഒരു ലക്കിഡ്‌പ്പ്‌ കൂപ്പണിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ്‌ കാഞ്ഞങ്ങാട്‌ സ്വദേശി ജഗദീഷിന്റേതാണെന്ന്‌ മനസ്സിലായത്‌. ജഗദീഷ്‌ കുമ്പളയില്‍ എത്തി കടയുടമ അഷ്‌റഫില്‍ നിന്നും പഴ്‌സ്‌ ഏറ്റുവാങ്ങി. കുമ്പള വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ്‌ എക്‌സിക്യൂട്ടീവ്‌ അംഗമാണ്‌ അഷ്‌റഫ്‌.

No comments