JHL

JHL

കുമ്പളയിൽ മംഗള എക്സ്പ്രെസ്സ് അപായച്ചങ്ങല വലിച്ച് നിർത്തി; നാല് പേർ പിടിയിൽ

കുമ്പള(www.truenewsmalayalam.com 06 JANUARY 2021): ഡൽഹിയിൽ നിന്ന് മംഗലാപുരത്തേക്ക് വരുകയായിരുന്ന മംഗള എക്സ്പ്രെസ്സ് ചങ്ങല വലിച്ച് നിർത്തി. കുമ്പള  ശിറിയയിലെത്തിയപ്പോഴാണ്  അപായച്ചങ്ങല വലിച്ചത്. തീവണ്ടി നിർത്തിയയുടനെ   ഇറങ്ങിയോടിയ യുവാക്കളെ റെയിൽവേ ട്രാക്കിനു സമീപം ദേശീയപാതയിൽ പട്രോളിങ്ങിലുണ്ടായിരുന്ന ഫ്ലയിങ് സ്‌ക്വാഡ് പിടികൂടി .നാല് ഇതര സംസ്ഥാന യുവാക്കളെയാണ്  പോലീസ് പിടികൂടിയത്. പിടികൂടിയ യുവാക്കളെ കാസറഗോഡ് ആർ.പി.എഫിന് കൈമാറി .
ചൊവ്വാഴ്ച ഉച്ചയ്ക്ക്  ശിറിയയിൽ ആണ് സംഭവം .

No comments