JHL

JHL

നിരവധി കേസിൽ പ്രതിയായ യുവാവിനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു

കുമ്പള (www.truenewsmalayalam.com): കുമ്പള ടൗണിൽ  നിന്ന് ഒരാളിൽ നിന്ന് പതിനായിരം രൂപ തട്ടിപ്പറിച്ചതടക്കം   നിരവധി കവർച്ച കേസിൽ പ്രതിയായ യുവാവിനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. കോയിപ്പാടി കടപ്പുറം സ്വദേശി ആസിഫ് (28) ആണ് പിടിയിലായത്.
 ഞായറാഴ്ച രാവിലെ ബന്തിയോട് വെച്ചാണ് ഇയാളെ പിടികൂടിയത്.
നിരവധി കേസിൽ പ്രതിയായ ഇയാൾ ഒളിവിലായിരുന്നു. തമിഴ്നാടിൽ ഒളിച്ച് താമസിക്കുകയായിരുന്ന ഇയാൾ  ബന്തിയോട് സഹോദരിയുടെ വീട്ടിൽ വന്നതറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. എസ് ഐ പി പി വി  രാജീവൻ, പ്രതീഷ് ഗോപാൽ എന്നിവർ ചേർന്നാണ് ഇയാളെ വലയിലാക്കിയത്.
Advertisement.

കുമ്പള കാസറഗോഡ് ദേശിയപാതയിൽ മൊഗ്രാലിൽ വെറും നൂറ്റമ്പത് മീറ്റർ മാറി 2BHK, 4 BHK വില്ലകൾ.
ബുക്കിങ് ആരംഭിച്ചിരിക്കുന്നു....
 JHL Builder and Interiors,
Meepiri centre, kumbla 
 
ബുക്കിങ്ങിന് വിളിക്കുക
Abdullatheef 9947 541541 Ismail moosa 9562 541541

No comments