JHL

JHL

പിഗ്മിയിൽ നിക്ഷേപിച്ച പണം തിരിച്ച് കിട്ടുന്നില്ല ; നേതാക്കന്മാർക്കെതിരെ ഉപ്പളയിലെ വ്യാപാരികൾ

ഉപ്പള (www.truenewsmalayalam.com): ഉപ്പള വ്യാപാരി വ്യവസായി ഏകോപന സമിതി പിഗ്മിയിൽ നിക്ഷേപിച്ച തുക തിരിച്ചെടുക്കാൻ ചെന്നപ്പോൾ പണം നൽകാതെ തിരിച്ചയക്കുന്നതായി പരാതി. നിരവധി വ്യാപാരികളാണ് പണം പിൻ വലിക്കാൻ ചെന്നപ്പോൾ കാശ് കിട്ടാതെ തിരിച്ച് വന്നത്. രണ്ടും മൂന്നും മാസം അവധി പറഞ്ഞു വ്യാപാരികളെ  തിരിച്ചയാക്കുകയാണിപ്പോൾ.

രണ്ട് കോടി രൂപയോളം തിരിമറി യിലൂടെ തട്ടിപ്പ് നടത്തിയതായാണ്  വ്യാപാരികൾ ആരോപിക്കുന്നത്. വ്യാപാരികൾ ശക്താമായ പ്രധിഷേധത്തിലാണ്.

 വ്യാപാരികളിൽ നിന്നും  ദിവസേന പിരിച്ചെടുക്കുന്ന പണമാണ് തിരിമറി നടത്തിയതായി പറയുന്നത്. 

കൊറോണ കാലത്ത് പോലും വ്യാപാറികളിൽ നിന്നും നിർബന്ധമായി ദിവസപ്പിരിവ് നടത്തിയിരുന്നു.

 ഇതിനെതിരെ ശക്താമായ നടപടി എടുക്കണമെന്നു വ്യാപാരികൾ പറയുന്നു. വ്യാപാര ഭവനിലേക്ക് മാർച്ചു നടത്തുമെന്നും, ഇത്തരം നേതാക്കളേ വഴിയിൽ തടയുമെന്നും വ്യാപാരികൾ പറയുന്നു.

 


No comments