JHL

JHL

വിത്തിടാം വിജയിക്കാം കുമ്പള ബ്ലോക്ക്‌ തല ഉദ്ഘാടനം നടന്നു

കുമ്പള(www.truenewsmalayalam.com 18 JANUARY 2021): കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി അരക്കോടി വീടുകളിൽ പച്ചക്കറി തൈകൾ നട്ട്  സംഘടിപ്പിക്കുന്ന ''പൊരുതുന്ന കർഷകർക്കൊപ്പം''ക്യാമ്പയിൻ്റെ കുമ്പള  ബ്ലോക്ക് തല ഉദ്ഘാടനം ബാഡൂർ മട്ടംപ്പാടി യൂണിറ്റിൽ  പച്ചക്കറി വിത്ത് വിതച്ച് പുത്തിഗെ പഞ്ചായത്ത്‌ പ്രസിഡന്റ് സ.ഡി സുബ്ബണ്ണ ആൽവ്വ ഉദ്ഘാടനം  നിർവ്വഹിക്കുന്നു.ഇതിന്റെ തുടർച്ചയായി ബ്ലോക്കിലെ 8മേഖലയിലെ യൂണിറ്റുകൾ കേന്ദ്രീകരിച്ചു ക്യാമ്പയിൻ നടക്കും. പരിപാടിയിൽ ബ്ലോക്ക്‌  പ്രസിഡന്റ്  പ്രിത്വിരാജ്.എം അധ്യക്ഷനായി,ബാഡൂർ മേഖലാ പ്രസിഡന്റ് സച്ചിൻ രാജ്,ആനന്ദ എം.കെ എന്നിവർ സംസാരിച്ചു.ബ്ലോക്ക്‌ സെക്രട്ടറി നാസിറുദ്ധീൻ മലങ്കരെ സ്വാഗതം പറഞ്ഞു..

No comments