JHL

JHL

ഒമാനിൽ ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് കര അതിർത്തികൾ അടക്കും

മസ്​കത്ത്​: ഒമാ​െന്‍റ കര അതിര്‍ത്തികള്‍ അടക്കാന്‍ ഞായറാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ഇന്ന് വൈകുന്നേരം ആറുമണി മുതല്‍ ഒരാഴ്​ചത്തേക്കായിരിക്കും അതിര്‍ത്തികള്‍ അടക്കുക. കോവിഡ്​ മ​ുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ അലംഭാവം കാണിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും എണ്ണം വര്‍ധിച്ചുവരുന്നതായും സുപ്രീം കമ്മിറ്റി പ്രസ്​താവനയില്‍ അറിയിച്ചു. മുഖാവരണം ധരിക്കാതിരിക്കുന്നതിന്​ പുറമെ ടെന്‍റുകളിലും മറ്റിടങ്ങളിലും നിരവധി ആളുകള്‍ പ​െങ്കടുത്തുള്ള ഒത്തുചേരലുകളും നടത്തുന്നുണ്ട്​. ഇത്തരം പ്രവര്‍ത്തികള്‍ സമൂഹത്തില്‍ വൈറസ്​ വ്യാപനത്തിന്​ കാരണമാകുന്നുണ്ട്​. നിയമലംഘകര്‍ക്ക്​ കര്‍ശന ശിക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ തുടരുമെന്നും സുപ്രീം കമ്മിറ്റി പ്രസ്​താവനയില്‍ അറിയിച്ചു.  യു.എ.ഇയില്‍ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നുണ്ട്​. ഇതാണ്​ കര അതിര്‍ത്തി അടക്കാനുള്ള തീരുമാനത്തിന്​ പിന്നിലെന്നാണ്​ കരുതുന്നത്​.

No comments