JHL

JHL

മുഹമ്മദ്‌ വടക്കേക്കര വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ മജീദ് നരിക്കോടൻ ജനറൽ സെക്രട്ടറി

കാസർകോട് (www.truenewsmalayalam.com) : വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റായി  മുഹമ്മദ്‌ വടക്കേക്കരയെയും ജനറൽ സെക്രട്ടറിയായി   മജീദ് നരിക്കോടനെയും തെരഞ്ഞെടുത്തു. കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസ്ഥാന സെക്രട്ടറിമാരായ  പി.എ അബ്ദുൽ ഹക്കീം,  സജീദ് ഖാലിദ് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സഫിയ സമീർ, സാഹിദ ഇല്യാസ്, വി. റൈഹാനത്ത്, ഫൗസിയ സിദ്ദീഖ്, അമ്പുഞ്ഞി തലക്ലായി, സി.എച്ച് മുത്തലിബ്, കെ രാമകൃഷ്ണൻ, ടി.കെ അഷ്റഫ്, അബ്ദുല്ലത്തീഫ് കുമ്പള, സി.എച്ച് ബാലകൃഷ്ണൻ, സിറാജുദ്ദീൻ മുജാഹിദ്, പി.കെ അബ്ദുല്ല , ഹമീദ് കക്കണ്ടം, മഹമൂദ് പള്ളിപ്പുഴ, ടി.മഹേഷ് എന്നിവരെ ജില്ലാ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.

No comments